എത്ര ശ്രമിച്ചിട്ടും കുറയാത്ത തടിയാണോ ഇനി മാർഗ്ഗമുണ്ട്.

പലപ്പോഴും ആളുകൾ വണ്ണം കുറയ്ക്കാനായി ഒരുപാട് പരാക്രമങ്ങൾ കാണിക്കുന്നതായി കാണാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നത് ആരോഗ്യകരമായും ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ അതിനുവേണ്ടി അമിതമായി ശരീരത്തെ സ്ട്രെയിൻ ചെയ്യിക്കുന്നത് ശരിയായ രീതിയല്ല. രാവിലെ മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ഒരു മനുഷ്യന്റെ ജീവിതക്രമത്തെ ഏറ്റവും ആരോഗ്യപ്രദമായി ക്രമീകരിച്ചാൽ തന്നെ ശരീരഭാരതി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. രാവിലെ ഉണർന്നത് അല്പം നേരത്തെ ആക്കാൻ പരിശ്രമിക്കുകയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഏറ്റവും കുറഞ്ഞത് ആറുമണിക്ക് എങ്കിലും ഉണരുക. ഈ സമയം നമ്മുടെ ശരീരത്തിന് അധികമുള്ള എനർജി വ്യായാമം ചെയ്തു കുറയ്ക്കുക എന്ന പ്രക്രിയയിലേക്ക് നാം കടക്കേണ്ടതുണ്ട്.

ഒരുപാട് വണ്ണമുള്ള ആളുകളാണ് എങ്കിൽ ആദ്യദിവസം തന്നെ ഒരുപാട് വ്യായാമം ചെയ്യാതെ, ചെറിയതോതിൽ ചെയ്തു തുടങ്ങി പിന്നീട് ഇതിന്റെ സമയം കൂട്ടിക്കൂട്ടി കൊണ്ടുവരികയാണ് വേണ്ടത്. നാം കഴിക്കുന്ന ഭക്ഷണത്തിൽ ചോറ് തന്നെയാണ് നമ്മുടെ ശരീരഭാരം കൂടാൻ ആയിട്ടുള്ള ഏറ്റവും വലിയ വില്ലനായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ചോറ് എത്രത്തോളം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നുവോ അത്രയും ഗുണം നിങ്ങൾക്ക് ലഭിക്കും.

   

മധുരം ഏറ്റവും പ്രധാനമായും ഒഴിവാക്കേണ്ടവയിൽ ഒന്ന് തന്നെയാണ് എങ്കിലും, ഇതിനോടൊപ്പം തന്നെ ഉപ്പും ഒഴിവാക്കാൻ ശ്രമിക്കണം. ഉപ്പും മധുരവും ഒരുപോലെ രക്തക്കുഴലുകളെ സമ്മർദ്ദത്തിലാക്കാൻ കഴിവുള്ളവരാണ്. നിങ്ങൾ ചെയ്യുന്ന ജോലികൾ അധികവും ഇരുന്നു കൊണ്ടുള്ളവയാണ് എങ്കിൽ, ഇവയ്ക്കിടെ ചെറിയ ബ്രേക്കുകൾ എടുത്ത് ശരീരത്തിന് ചെറിയ രീതിയിൽ തന്നെ സ്ട്രെച്ചുകൾ കൊടുക്കേണ്ടത് ശരീരത്തിന്റെ സന്ധികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്.