ഒരിക്കലും ഒരു അടുക്കളയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ.

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയായി അറിയപ്പെടുന്നത് പൂജാമുറിയേക്കാൾ അടുക്കളയാണ്. ഇത് അറിയപ്പെടുന്നത് മാത്രമല്ല ഏറ്റവും അധികം ദൈവീക സാന്നിധ്യം ഉള്ളതും അടുക്കളയിലാണ്. ഒരു വീട്ടിലെ ആളുകൾക്ക് വേണ്ടുന്ന എല്ലാത്തരം ഊർജ്ജവും പ്രധാനം ചെയ്യപ്പെടുന്നത് അടുക്കളയിൽനിന്നാണ്. കഴിക്കുന്ന ഭക്ഷണവും വെള്ളവും എല്ലാം തന്നെ ഉത്ഭവിക്കുന്നത് ഈ അടുക്കളയിൽ നിന്നാണ്. അതുകൊണ്ടുതന്നെ അടുക്കള ഏറ്റവും വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുക എന്നത് ഒരു വീടിന്റെ ഐശ്വര്യത്തിന് ഏറ്റവും അത്യാവശ്യമാണ്.

ഇങ്ങനെ അടുക്കളയെ വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുന്ന സമയത്ത് ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട്. ഈ വസ്തുക്കൾ ഏതൊക്കെയാണെന്ന് നമുക്ക് തിരിച്ചറിയാം. ഏറ്റവും ആദ്യത്തേത് പച്ചക്കറിയും മറ്റും അരിയാനായി സൂക്ഷിക്കുന്ന കത്തികളാണ്. കത്തി എന്നത് ഒരു അടുക്കളയിൽ ഒന്നോ ഏറ്റവും കൂടിയത് 2. അതിനും കൂടുതൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ല മറ്റ് അടുക്കളയിലോ മറ്റുള്ള വീടിന്റെ ഭാഗങ്ങളിൽ വയ്ക്കുന്നതുകൊണ്ട് തെറ്റില്ല. രണ്ടാമതായി അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തു ആണ് ചൂല്.

   

ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള വസ്തുവാണ് എങ്കിൽ കൂടിയും, അടുക്കളയിൽ ഇത് സൂക്ഷിക്കുന്നത് അത്ര ഉചിതമല്ല. വീടിന്റെ ഏറ്റവും പുറകിലായി വേണം ഇത് സൂക്ഷിക്കാൻ. ഭക്ഷണം പാകം ചെയ്യാനായി തീ കത്തിക്കുന്ന അടുപ്പിനടുത്ത് ഒരിക്കലും വെള്ളം പിടിക്കാനുള്ള പൈപ്പുകളോ, വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന ജാറുകളും ഉപയോഗിക്കാൻ പാടുള്ളതല്ല. കുട്ടികളുടെ മരുന്നു കുപ്പികൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുത്. പൊട്ടിയതോ ചിന്നിയതോ ആയുള്ള പാത്രങ്ങളും ഒരിക്കലും അടുക്കളയിൽ ഉപയോഗിക്കരുത്.