ഒരു ടെസ്റ്റുകളിലും കണ്ടെത്താനാകാത്ത ഒരു രോഗം, ഏറെ വേദനാജനകമാണിത്.

പലപ്പോഴും ആളുകൾക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനകൾ അനുഭവപ്പെടാം. എന്നാൽ ഈ വേദനകൾ ഓരോ സമയത്തും മാറിമാറി വരികയും, ഇത് ഏതു ഭാഗത്താണ് യഥാർത്ഥത്തിൽ പ്രശ്നമെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സ്കാനുകളും, ബ്ലഡ് ടെസ്റ്റ് ചെയ്താൽ തന്നെയും അതിലൊന്നും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിരിക്കില്ല.

എല്ലാ ടെസ്റ്റുകളും നോർമൽ ആണെങ്കിലും ഈ വ്യക്തിക്ക് ശരീരവേദന ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യഥാർത്ഥത്തിൽ ഈ വ്യക്തിയുടെ വേദന ഉൽഭവിക്കുന്നത് ശരീരത്തിനകത്തല്ല മനസ്സിലാണ്. ആൾക്ക് ഉണ്ടാകുന്ന സ്‌ട്രെസ്സ്, മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരത്തിലുള്ള തോന്നലുകൾ ആ വ്യക്തിയിൽ ഉണ്ടാക്കുന്നത്. ഈ അവസ്ഥയ്ക്ക് പറയുന്ന പേര് ഫൈബ്രോമയാൾജിയ എന്നാണ്. യഥാർത്ഥത്തിൽ ഇവരുടെ വേദന എന്നത് ഇവരുടെ മനസ്സിന്റെ പിരിമുറുക്കം കൊണ്ട് ശരീരത്തിൽ അനുഭവപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ഈ വേദന ഇല്ലാതാക്കാൻ മരുന്നുകളെകാൾ കൂടുതൽ സഹായകമാകുന്നത്, സ്ട്രെസ്സ് കുറയ്ക്കുന്ന രീതിയിലുള്ള യോഗ, എക്സസൈസുകൾ, ഭക്ഷണശീലങ്ങൾ.

   

ജീവിതശൈലി നിയന്ത്രണം എന്നിവയൊക്കെയാണ്. പ്രധാനമായും ഇങ്ങനെ ഒരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി ഇത്തരം ആളുകൾ ഡോക്ടറോട് കോപ്പറേറ്റ് ചെയ്ത്, സംസാരിച് ഒരു സൈക്കോളജിസ്റ്റ് അടുത്ത് നല്ല ഒരു കൗൺസിലിംഗ് നടത്തിയാൽ തന്നെ വലിയ മാറ്റങ്ങൾ കാണാനാകും. കൂടുതലും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പരിശ്രമിക്കുകയാണ് ഇതിനെ ആവശ്യമായിട്ടുള്ളത്. അതുപോലെതന്നെ നല്ല ആരോഗ്യകരമായ ഒരു ജീവിതശൈലി നമുക്ക് പാലിക്കുകയും ചെയ്യാം. ഇതിനായി നല്ല ഭക്ഷണക്രമങ്ങൾ ആദ്യമേ ശീലിക്കുക.