നിങ്ങൾക്ക് സ്ഥിരമായി മലബന്ധം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ.

പലപ്പോഴും ആളുകൾ പറയുന്ന ഒരു കാര്യമാണ് മലബന്ധം സ്ഥിരമായി ഉണ്ടാകുന്നു എന്നുള്ളത്. പലരും ഇതിനു പരിഹാരമായി ഫ്രൂട്ട്സുകളും, പച്ചക്കറികളും, ഇലക്കറികളും ധാരാളമായി കഴിക്കാറുണ്ട്. എങ്കിൽ കൂടിയും ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നതാണ് കൂടുതലും വിഷമം ഉണ്ടാക്കുന്നത്. ഈ ഒരു കാര്യത്തിൽ നിന്നും തന്നെ മനസ്സിലാക്കാം ഇത്തരം ഫൈബർ ഉള്ള ഭക്ഷണങ്ങൾ മാത്രമല്ല മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നത്. നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ എല്ലാം തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. കൊഴുപ്പും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളവയാണ്, എന്നതുകൊണ്ടുതന്നെ നല്ല കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കോഴിമുട്ട കഴിക്കുന്നത് പലപ്പോഴും കൊളസ്ട്രോൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നവരുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ നമുക്ക് കൊളസ്ട്രോൾ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം നാം കഴിക്കുന്ന ഇറച്ചിയും, കോഴിമുട്ടയോ ഒന്നുമല്ല. നാം കഴിക്കുന്ന ചോറ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ഡയറ്റ് ചോറിന് ഒരിക്കലും ഒരു സ്ഥാനം കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ചോറ് ഒഴിവാക്കി പകരം ചപ്പാത്തി കഴിക്കുക എന്നതും ഗുണകരമല്ല. റാഗി തവിടുള്ള അരി എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

   

ഒപ്പം ദിവസവും ഒരു കോഴിമുട്ട വീതം കഴിക്കുന്നതും തെറ്റില്ല. ഇറച്ചിയും മീനും എല്ലാം തന്നെ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താം. ഇവ വറുത്തും പൊരിച്ചും കഴിക്കാതെ കറിവെച്ച് മാത്രം കഴിക്കുക. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ തന്നെ മലബന്ധം പരിധിവരെ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്.