കുടുംബം നശിക്കും ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരെ വന്നാൽ.

ഒരു വീട്ടിൽ നിന്ന് ഏതെങ്കിലും കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുന്ന സമയത്ത് പ്രധാന വാതിലിൽ നേരെയായി ഈ വസ്തുക്കൾ ഉള്ളപ്പോൾ, ഇവയെ കണികണ്ടുകൊണ്ട് ഇറങ്ങുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ആ പ്രവർത്തി വളരെ നെഗറ്റീവായി തന്നെ പര്യവസാനിക്കുകയും, നിങ്ങളുടെ അന്നത്തെ ദിവസം തന്നെ നശിക്കാൻ ഈ കാഴ്ച കാരണമാവുകയും ചെയ്യും. ഇത്തരത്തിൽ പ്രധാന വാതിലും മുൻപിലായി ഉള്ള ചില വസ്തുക്കളെ തിരിച്ചറിഞ്ഞ് ഇവ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ കാര്യം വിജയവും ജീവിത വിജയങ്ങൾ സാധ്യമാകും. ഒരു വീടിന്റെ പ്രധാന വാതിലിന് നേരെയായി വരാൻ പാടില്ലാത്ത ചില വസ്തുക്കളിൽ ചില ചെടികളും ഉൾപ്പെടുന്നു.

കൂട്ടത്തിൽ അരളി ഏറ്റവും ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. എത്രതന്നെ പൂക്കൾ ഉണ്ടാകുന്നതാണെങ്കിൽ കൂടിയും അരളിച്ചെടി വീടിന്റെ പ്രധാന വാതിലിന് നേരെയായി ഉണ്ടെങ്കിൽ ഒരുപാട് ദോഷങ്ങൾ ഉണ്ടാകുന്നു. അരളി മാത്രമല്ല മുള്ളുകൾ ഉള്ള രീതിയിലുള്ള ചെടികളെല്ലാം തന്നെ വീടിന്റെ പ്രധാന വാതിലിനു മുൻപിൽ നിന്നായി ഒഴിവാക്കാം. പനിനീർ പുഷ്പങ്ങൾ ഉണ്ടാകുന്ന ചെടികളും നന്നായി ഒഴിവാക്കാം. കള്ളിമുൾച്ചെടികളും ഇത്തരത്തിൽ ദോഷം വരുത്തി വയ്ക്കുന്നവയാണ്.

   

ചെടികൾ മാത്രമല്ല നിങ്ങളുടെ വീടിന്റെ പടികളിൽ കുന്തമുനകൾ പോലെയോ, കൂർത്ത മുനകൾ ഉള്ള രീതിയിൽ ഡിസൈനുകളും ഉണ്ടെങ്കിലും ഇതും ഒരുതരത്തിൽ പറഞ്ഞാൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു. പ്രധാന വാതിലിനു മുൻവശത്തായി കിളികളുടെയും, മൃഗങ്ങളുടെയോ കൂടുകൾ സ്ഥാപിക്കുന്നതും ഒരുപാട് ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. ഇത്തരത്തിലുള്ള കൂടുകളെല്ലാം തന്നെ വീടിന്റെ ഇരുവശങ്ങളിലേക്കോ, അല്ലെങ്കിൽ സ്ഥാനം നോക്കി കൃത്യമായി സ്ഥാനത്ത് വയ്ക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *