എല്ല് തേയ്മാനം, മുട്ടുവേദന എന്നിവ മരുന്നുകൾ ഇല്ലാതെ കുറയ്ക്കാൻ ആകുമോ.

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളുടെ അളവ് വളരെയധികം വർദ്ധിച്ചുവരുന്ന അവസ്ഥയാണ് കാണുന്നത്. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ വർധിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലി ആരോഗ്യകരമല്ല. പ്രമേഹം, ബ്ലഡ്, പ്രഷർ, തൈറോയ്ഡ്, സന്ധിവാതം തുടങ്ങി ഒരുപാട് രോഗങ്ങൾ ഈ ജീവിതശൈലി രോഗങ്ങളായി പറയപ്പെടുന്നു. ഈ രോഗങ്ങളെയെല്ലാം മറികടക്കുന്നതിന് നമ്മെ സഹായിക്കുന്നത് നമ്മുടെ ജീവിതശൈലി ആരോഗ്യകരമായ ക്രമീകരിക്കുക എന്നത് തന്നെയാണ്. പ്രധാനമായും സന്ധിവാതം എന്നത് ഇന്ന് ഒരുപാട് ആളുകളിൽ കണ്ടു വരുന്നതാണ്. ഈ സന്ധിവാതം ഉണ്ടാകുന്നതിനുള്ള ഒരു വലിയ കാരണം ശരീരഭാരം അമിതമായി വർദ്ധിക്കുന്നു എന്നതാണ്.

സന്ധികളിൽ വാദം ബാധിക്കുന്നതിന്റെ ഭാഗമായി ബലക്ഷയം ഉണ്ടാകാനും വേദനകൾ വർധിക്കാനും ഇടയുണ്ട്. ചില ആളുകൾക്കെങ്കിലും സന്ധികൾക്ക് ഇടയിൽ മറ്റ് എല്ലുകൾ രൂപപ്പെട്ടു വരുന്നു എന്നതും ഈ വാത രോഗത്തിന് കാണാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ തീവ്രത വർദ്ധിക്കും തോറും നിങ്ങളുടെ ആരോഗ്യവും ബലവും എല്ലാം നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ ആരംഭ ഘട്ടത്തിലെ ഇവ തിരിച്ചറിയുന്നത് തന്നെയാണ് ഉത്തമം.

   

ഇങ്ങനെ തിരിച്ചറിയുന്ന ഉടൻതന്നെ ഇതിനുവേണ്ട ചികിത്സകളും ചെയ്യുകയാണ് എന്നുണ്ടെങ്കിൽ പൂർണ്ണമായും ഇതിനെ നേരിടാനുള്ള ശക്തി ലഭിക്കുന്നു. പ്രധാനമായും ഇത്തരം അവസ്ഥയുണ്ടാകുമ്പോൾ ശരീരത്തിന്റെ ഭാരം 10% എങ്കിലും കുറയ്ക്കാനായാൽ അത്രയും ഗുണം ലഭിക്കുന്നു. ഏറ്റവും കൂടുതലും ഇത്തരം സന്ധിവാതങ്ങൾ ഉണ്ടാകുന്നത് ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറവുകൊണ്ടാണ്. ശരീരഭാരം കുറയ്ക്കുന്നതിനായി നല്ല ഡയറ്റുകൾ ശീലിക്കുമ്പോൾ നല്ല പ്രോബയോട്ടിക്കുകൾ അധികമായി ഉൾപ്പെടുത്താൻ ശ്രമിക്കുക.