രാത്രിയിൽ ഇതുമാത്രം ശ്രദ്ധിച്ചാൽ മതി, നിങ്ങളുടെ തടി താനെ കുറയും.

പലരും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് തടി കുറഞ് വളരെയധികം ശരീരത്തിന്റെ ആകാരഭംഗി പുലർത്തുക എന്നുള്ളത്. എന്നാൽ പലർക്കും സാധിക്കാത്ത കാര്യവും ഇതുതന്നെയാണ്. ഒരുപാട് ശരീരഭാരം വർദ്ധിച്ചിട്ടുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ എത്ര തന്നെ ശ്രമിച്ചാലും ശരീരഭാരം ഒരു കിലോ പോലും കുറയുന്നില്ല എന്ന് വിഷമിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിനുവേണ്ടി പട്ടിണികിടന്ന് തടി കുറയ്ക്കുക എന്നത് അത്ര അർത്ഥവത്തായ കാര്യമല്ല. യഥാർത്ഥത്തിൽ പട്ടിണി കിടക്കുന്നത് കൊണ്ട് ശരീരഭാരം കുറയുകയല്ല, ചിലർക്ക് ഇത് ശരീരഭാരം വീണ്ടും കൂട്ടാനും ഇടയാകാറുണ്ട്.

ഏറ്റവും നല്ല രീതി എന്നത് ഒരു ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ദിവസവും ശീലിക്കുക എന്നതാണ്. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നത് 12 മണിക്കൂറിനു മുകളിൽ 16 മണിക്കൂറിനുള്ളിൽ ഫാസ്റ്റിംഗ് ചെയ്യുക എന്നതാണ്. പരമാവധിയും ഫാസ്റ്റിംഗ് ചെയ്യുന്ന സമയം രാത്രിയിലേക്ക് ആക്കുകയാണ് എന്നുണ്ടെങ്കിൽ, ഉറക്കത്തിന് വേണ്ടി ഇതിലെ പകുതി സമയം പോകുന്നു എന്നതുകൊണ്ട്, അത്ര വിശപ്പ് നിങ്ങൾക്ക് അനുഭവിക്കേണ്ടതായി വരില്ല. ഇങ്ങനെ കുറച്ചുദിവസം തുടർച്ചയായി ചെയ്യുന്നത് തന്നെ നിങ്ങളുടെ ശരീരഭാരം വളരെ വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കുന്നു.

   

കഴിക്കുന്ന ഭക്ഷണമാണെങ്കിലും കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ് എന്നിവ ഒഴിവാക്കി കഴിക്കുകയാണെങ്കിൽ കൂടുതൽ ഫലം ചെയ്യും. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഒരുപാട് മധുരം കൊഴുപ്പ് ചോറ് എന്നിവയെന്നും കഴിക്കുന്നത് അത്ര ഹെൽത്തി ആയ കാര്യമല്ല. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ് എന്നതുകൊണ്ട് തന്നെ, ഇതിനുവേണ്ടി ഏറ്റവും ആരോഗ്യകരമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.