ഇന്ന് പ്രായം കൂടുന്ന സമയത്ത് ആളുകളുടെ മുഖത്ത് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മേലാസ്മ. അതായത് മുഖത്തിന്റെ കവിളുകളിലും, മൂക്കിന്റെ ഭാഗത്തും, നെറ്റിയിലുമായി കറുത്ത നിറത്തിൽ പരന്നുവരുന്ന പാടുകൾ. ഈ കറുത്ത പാടുകൾ പലർക്കും ഒരുപാട് മാനസികമായ ബുദ്ധിമുട്ടു പോലും ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി ഏതൊക്കെ ചികിത്സകളാണ് ചെയ്യാവുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ആളുകളുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നാം മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം കൊണ്ടാണ് പ്രധാനമായും ഈ മെലാസ്മ ഉണ്ടാകുന്നത്.
സ്ത്രീകളാണെങ്കിൽ ഇവരുടെ മെൻസ്ട്രേഷൻ സമയം കഴിയുന്ന സമയത്താണ് ഇത്തരത്തിൽ കറുത്ത പാടുകൾ മുഖത്ത് പ്രത്യക്ഷപ്പെടുന്നത്. കാരണം ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കുറയുന്നത് തന്നെയാണ്. അത്പോലെ തന്നെ ഗർഭിണികൾ ആകുന്ന സമയത്തും സ്ത്രീകളുടെ മുഖത്ത് ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ മേലാനിൻ എന്ന ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നതാണ് മെലാസമ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്.
പ്രഗ്നൻസിയോട് സംബന്ധിച്ചാണ് സ്ത്രീകൾക്ക് ഇത്തരത്തിൽ ഉണ്ടാകുന്നത് എങ്കിൽ പ്രസവശേഷം ഇത് താനേ മുഖത്തുനിന്നും മാഞ്ഞുപോകുന്നതായും കാണാനാകും. ആദ്യകാലങ്ങളിൽ ഏതു പോലെയല്ല ഇന്ന് ഇത്തരത്തിലുള്ള അവസ്ഥകൾക്ക് എല്ലാം ചേരുന്ന രീതിയിലുള്ള പുതിയ ട്രീറ്റ്മെന്റുകൾ നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഈ അവസ്ഥ കൊണ്ട് മാനസികമായ സമ്മർദ്ദം അനുഭവിക്കുന്നവരാണ് എങ്കിൽ തീർച്ചയായും ഈ ട്രീറ്റ്മെന്റ് സ്വീകരിക്കാവുന്നതാണ്. തൈറോയ്ഡ് ഹോർമോണിന്റെയും ഇൻസുലിൻ ഹോർമോണിന്റെയും എല്ലാം വ്യതിയാനവും ഇതിന് കാരണമാകാറുണ്ട്. അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നതും ഈ പ്രശ്നം വർദ്ധിപ്പിക്കാൻ കാരണമാകും.