കലണ്ടർ തൂക്കുന്ന സ്ഥാനം തെറ്റിയാലും, തെറ്റാം നിങ്ങളുടെ സമയം.

ഒരു വീട്ടിലെ ആളുകളുടെ ഓരോ ദിനചര്യയും ക്രമീകരിക്കുന്നത് കലണ്ടർ, ക്ലോക്ക് എന്നിങ്ങനെയുള്ള വസ്തുക്കളാണ്. അവരുടെ ഓരോ ദിവസവും അവർക്ക് ചിട്ടപ്പെടുത്തുന്നതും ഈ കലണ്ടർ നോക്കിയിട്ട് ആയിരിക്കും. അതുകൊണ്ടുതന്നെ കലണ്ടർ എന്ന വസ്തുവിനെ ഒരു വീട്ടിലെ വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരത്തിൽ കലണ്ടർ ഏതൊക്കെ രീതിയിൽ ശ്രദ്ധയോടെ ക്രമീകരിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കണം. അതുകൊണ്ടുതന്നെ കലണ്ടർ വീട്ടിലെ ഏതു ഭാഗത്ത് തൂക്കിയിടണം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. പലരും ചെയ്യുന്ന ഒരു തെറ്റാണ് കലണ്ടർ വീട്ടിലെ ജനലിന് കുറുകയായി തൂക്കിയിടുന്നത്. ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല കലണ്ടർ തൂക്കിയിടുന്നതിന് വേണ്ടി മാത്രമായി ഒരു സ്ഥാനം നൽകേണ്ടതുണ്ട്.

പ്രധാനമായും വീടിന്റെ കിഴക്കുഭാഗത്ത് കലണ്ടർ ഒരു ആണിയടച്ച് സ്ഥാപിക്കാം. ഇങ്ങനെ കലണ്ടർ സ്ഥാപിക്കുമ്പോൾ ഇതിൽ സൂര്യന്റെ ചിത്രമോ അല്ലെങ്കിൽ പ്രകാശം വിതയ്ക്കുന്ന രീതിയിലുള്ള ചിത്രമോ, പൂക്കളുടെ ചിത്രമോ ഉള്ളത് ആണ് എങ്കിൽ കൂടുതൽ ഉത്തമമാണ്. അതുപോലെതന്നെ വീടിന്റെ വടക്കുഭാഗത്തുള്ള ചുമരിൽ കലണ്ടർ തൂക്കുമ്പോൾ അതിന് വെള്ളം പരന്നൊഴുകുന്ന ചിത്രമോ, വെള്ളച്ചാട്ടത്തിന്റെ ചിത്രമോ എല്ലാം സ്ഥാപിക്കുകയാണ് എങ്കിൽ അത് കൂടുതൽ നിങ്ങൾക്ക് ഫലം നൽകുന്നു.

   

ഒരിക്കലും കലണ്ടർ സ്ഥാപിക്കാൻ പാടില്ലാത്ത ഒരു ദിക്കാണ് തെക്കുവശം. ഈ ഭാഗത്ത് കലണ്ടർ സ്ഥാപിക്കുന്നത് ഒരുപാട് ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ ഭാഗത്താണ് കലണ്ടർ ഉള്ളത് എങ്കിൽ ഇതിനെ അവിടെ നിന്നും മാറ്റി സ്ഥാപിക്കേണ്ടതാണ്. അതുപോലെ തന്നെ പച്ച നിറത്തിലുള്ള കലണ്ടറുകളാണ് ബിസിനസ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നത് എന്നുണ്ടെങ്കിൽ അവർക്ക് ബിസിനസിൽ ഉയർച്ചയുണ്ടാകാൻ ഇത് കാരണമാകും.