കാലിൽ തൊടുമ്പോൾ ഇങ്ങനെ തോന്നുന്നുണ്ടോ, അറിയാം നിങ്ങളുടെ കിഡ്നി പണിമുടക്കിയോ എന്ന്.

ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പലതരത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ അറിയാം അവരുടെ ഏത് അവയവമാണ് പണിമുടക്കിയത് എന്നുള്ളത്. നമ്മുടെ ശരീരത്തിലെ ഒരുപാട് അവയവങ്ങൾ ഒരുപാട് പ്രവർത്തനങ്ങൾ ഒരേസമയം തന്നെ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ജോലിഭാരം കൂടുന്തോറും ഇവയുടെ പ്രവർത്തനക്ഷമത കുറയാനുള്ള സാധ്യത കൂടുന്നു. ഇത്തരത്തിൽ ജോലിഭാരം കൂടുമ്പോൾ പ്രവർത്തനം കുറയാനുള്ള സാധ്യതയുള്ള ഒരു അവയവമാണ് കിഡ്നി. മനുഷ്യ ശരീരത്തിലുള്ള എല്ലാ തരത്തിലുള്ള വേസ്റ്റുകളും മൂത്രമായി രൂപീകരിച്ച് പുറന്തള്ളുന്ന അവയവമാണ് കിഡ്നി. നമ്മുടെ ശരീരത്തിന് ആവശ്യമായുള്ള ഘടകങ്ങൾ തന്നെ അമിതമായ അളവിൽ ഉല്പാദിപ്പിക്കപ്പെടുമ്പോൾ ഇത് ഒരു വേസ്റ്റ് ആയി മാറുന്നു.

ഇതിനെ ശേഖരിച്ച് പുറം തള്ളുകയാണ് കിഡ്നി ചെയ്യുന്നത്. എന്നാൽ ഈ വേസ്റ്റ് പ്രോഡക്റ്റ് അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോൾ കിഡ്നി ഇവയെ ദഹിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് പ്രവർത്തിക്കേണ്ടതായി വരുന്നു. ഈ കാരണം കൊണ്ട് തന്നെ ഒരുപാട് കാലതാമസം ഇല്ലാതെ കിഡ്നി പണിമുടക്കിലാകാൻ സാധ്യതയുണ്ട്. ഇങ്ങനെ കിഡ്നി പണിമുടക്കിയാൽ തന്നെ ശരീരത്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം മോശമാകാനും, ശ്രദ്ധിക്കാതെ ഇവയെ അവഗണിച്ചാൽ മരണം പോലും സംഭവിക്കാനും ഇടയുണ്ട്.

   

കണ്ണുകൾക്ക് താഴെയായി വീർത്തുവരുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ, ഇതിനെ വെറും നീർക്കെട്ടായി കാണാതെ കിഡ്നി സംബന്ധമായ രോഗമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. കണ്ണുകളിൽ മാത്രമല്ല കാലുകളിലും നിറംമങ്ങുകയും നീര് വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, കാലുകൾക്ക് അമിതമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തിരിച്ചറിയുക കിഡ്നിക്ക് തകരാറുണ്ടോ എന്നത്. ഇതിനെല്ലാം തന്നെ കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവർത്തികളാണ്.