തൈറോയ്ഡ് മുഴകൾ ഇനി ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കില്ല, ഇവയെ എളുപ്പം ഇല്ലാതാക്കാം.

ആളുകൾക്ക് നാം പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡിന്റേതായ മുഴകൾ കഴുത്തിൽ വീർത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥ. എന്നാൽ ചില തൈറോയ്ഡ് മുഴകൾ ശരീരത്തിന് മറ്റുതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കാറില്ല. എങ്കിലും ചില ആളുകൾ ഭംഗികുറവുകൊണ്ടുതന്നെ ഈ മുഴകളെ ഒരു സർജറിയിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പലപ്പോഴും മരുന്നുകൾ കൊണ്ട് തന്നെ മാറുന്ന രീതിയിലുള്ള മുഴകളും ഉണ്ട്. ഇത്തരത്തിൽ മരുന്നുകൾ കഴിച്ച് മുഴകൾ മാറി കിട്ടുന്നതിന് ഒരുപാട് കാലതാമസം ഉണ്ടാകും അതുകൊണ്ടുതന്നെ സർജറിയാണ് ഏറ്റവും എളുപ്പമാർഗമായി തിരഞ്ഞെടുക്കുന്നത്.

ഈ സർജറി തന്നെ ചെയ്യുന്നത് ആദ്യകാലങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകേറിയ ഒരു പ്രക്രിയയായിരുന്നു. എന്നാൽ ഇന്ന് തൈറോയ്ഡ് മുഴകളെ ഇല്ലാതാക്കുന്നതിനുള്ള സർജറി വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ആറുമണിക്കൂറിനുള്ളിൽ തന്നെ സർജറി കഴിഞ്ഞ് ആ വ്യക്തിക്ക് വീട്ടിലേക്ക് പോകാം എന്നാണ് ഈ സർജറിയുടെ പ്രത്യേകത. പ്രധാനമായും മുൻകാലങ്ങളിൽ എല്ലാം തൈറോയ്ഡ് മുഴകൾ എടുക്കുന്നതിനുള്ള സർജറി കഴുത്തിന് ചുറ്റുമായി വലിയ ഒരു മുറിവുണ്ടാക്കി, ഓപ്പൺ സർജറി ആയിരുന്നു ചെയ്തിരുന്നത്.

   

എന്നാൽ ഇന്ന് ഇതിന്റെ ഒന്നും ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ ഒരു സെഡേഷൻ കൊണ്ട് തന്നെ ഈ മുഴകളെ ഇല്ലാതാക്കാം. രണ്ടു തരത്തിലാണ് ഇതിന്റെ സർജറി ചെയ്യാറുള്ളത് ആർഎഫ്, മൈക്രോബയോളജി എന്നിങ്ങനെ രണ്ട് സർജറിയാണ് തൈറോയ്ഡ് മുഴകളെ ഇല്ലാതാക്കാൻ ഇന്ന് പുതുതായി ചെയ്യുന്നത്. ഇത് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ എളുപ്പം സർജറിയും കഴിയും, പിന്നീട് റസ്റ്റുകളുടെ ആവശ്യവും വരുന്നില്ല, ഒരു തരത്തിലുള്ള നെഗറ്റീവ് പ്രോസസ്സും നടക്കുന്നുമില്ല.