എത്ര വെളുത്ത മുടിയും കറുക്കും, ഈ ഇലയുടെ ശക്തി അത്രയേറെയാണ്.

പലപ്പോഴും മുടി നരയ്ക്കുക എന്നത് അത്ര അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പ്രായം ഇല്ലാത്ത ആളുകൾക്ക് അതായത് ചെറുപ്പക്കാരിലും കുട്ടികളിലും പോലും മുടി നരയ്ക്കുന്ന അവസ്ഥ ഇന്ന് കണ്ടുവരുന്നു. ഇത്തരത്തിൽ ചെറുപ്രായത്തിലെ മുടി നരക്കുന്ന അവസ്ഥയ്ക്ക് അകാലനര എന്നാണ് പറയാറുള്ളത്. ഈ അകാലനരയും താരന്റെ ബുദ്ധിമുട്ടും മുടികൊഴിച്ചിലും എല്ലാം ഉണ്ടാകുന്നത് തലയിൽ നല്ലപോലെ ഡ്രൈനസ് ഉണ്ടാകുമ്പോഴാണ്. എപ്പോഴും തലയിൽ അല്പമെങ്കിലും എണ്ണ പുരട്ടി തലയോട് സൂക്ഷിക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ നാം ഉപയോഗിക്കുന്ന എണ്ണ തന്നെ നമുക്ക് മരുന്നായി മാറുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്.

ഈ എണ്ണ ഉണ്ടാക്കുന്നതിനായി ഏറ്റവും പ്രധാനമായും ആവശ്യമായുള്ളത് വെർജിൻ കോക്കനട്ട് ഓയിലാണ്. ഇത് കടകളിൽ നിന്നും മേടിക്കാം, നാളികേരം ഉള്ളവരാണ് എങ്കിൽ വീട്ടിൽ തന്നെയും ഉണ്ടാക്കാവുന്നതാണ്. ആവശ്യാനുസരണം ഈ ഓയിൽ എടുത്ത് ഇതിലേക്ക് ഒരു സ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് ഇളക്കാം.

   

ശേഷം ഒരു സ്പൂൺ കരിംജീരകവും പൊടിച്ച് ചേർത്ത് ഇളക്കാം. ഇതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് ഒന്നോ രണ്ടോ സ്പൂൺ ഹെന്ന പൗഡർ ആണ്. മൈലാഞ്ചി ഇല ഉള്ളവരാണ് എങ്കിൽ ഇത് ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് കൂടുതൽ ഉചിതം. രാത്രിയിൽ ഇത് ഒരു ഇരുമ്പ് ചട്ടിയിൽ നല്ലപോലെ ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക. രാവിലെ ഇത് ഒരു നല്ല കോട്ടൻ തുണിയിൽ ചേർത്ത് അരിച്ച് പിഴിഞ്ഞെടുക്കുക. ഇതിൽ നിന്നും ലഭിക്കുന്ന എണ്ണ ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുമ്പെങ്കിലും തലയിൽ തേച്ച് കുളിക്കുക.