നാം എല്ലാവർക്കും തന്നെയുണ്ടാവും ഒരുപാട് ആഗ്രഹങ്ങൾ. എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം നടക്കുമോ ഇല്ലയോ എന്ന് ആലോചിച്ച് ചിന്തിച്ച് നാം മനോ വിഷമത്തിൽ ആകാറുണ്ട്. എന്നാൽ ഈ രണ്ട് ഇലകളിൽ ഒന്ന് തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ ആഗ്രഹം ഏത് രീതിയിലാണ് നടക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാനാകും. തൊടുകുറി ശാസ്ത്രം എന്നത് വളരെയധികം റിസൾട്ട് ഉള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഈ തൊടുകുറി ശാസ്ത്ര പ്രകാരം, ഇവിടെ നൽകിയിരിക്കുന്ന ആലിലയും തുളസിയിലയും, ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ എത്ര വലിയ ആഗ്രഹവും ഏത് രീതിയിലാണ് സാധിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കാനാകും.
ഇവിടെ ആദ്യമായി നൽകിയിരിക്കുന്ന തുളസിയില മഹാവിഷ്ണു ദേവന്റെ സാന്നിധ്യമുള്ള ഇലയാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഗുണങ്ങളും ഐശ്വര്യങ്ങളും ഈ ഇലയിൽ നിറഞ്ഞിരിക്കുന്നു. എന്നാൽ ഈ ഇലയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ആഗ്രഹം നടക്കാൻ അല്പം പ്രയാസകരമാണ്. എങ്കിലും വളരെ കാലതാമസം എടുത്താണെങ്കിലും ഇത് നടക്കും എന്നത് തീർച്ചയാണ്. ഒരുപാട് കടമ്പകൾ ഇതിനുവേണ്ടി കടക്കേണ്ടത് ആയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അടുത്തുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ ഇതിനുവേണ്ട പരിഹാരമാർഗങ്ങൾ ചെയ്യാവുന്നതാണ്. ഒപ്പം തന്നെ ഗണപതി ക്ഷേത്രത്തിൽ കറുകമാല സമർപ്പിക്കുന്നതും ഉചിതമാണ്. നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ കഴിവിനനുസരിച്ച് എണ്ണ വഴിപാടായി സമർപ്പിക്കാം. രണ്ടാമതായി കൊടുത്തിരിക്കുന്ന ആലിലയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിക്കും. കാരണം ഈ ഇല എല്ലാ ദേവി ദേവന്മാരുടെയും സാന്നിധ്യം ഉള്ളതാണ്.