തൊടിയിലെ ഈ ഇല മാറ്റും നിങ്ങളുടെ പ്രഷറും ഷുഗറും.

പലപ്പോഴും പ്രമേഹവും രക്തസമ്മർദ്ദവും ആളുകളുടെ മാനസിക നില പോലും തെറ്റിക്കുന്ന അവസ്ഥകളിലേക്ക് എത്തുന്നതായി നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഒരു ഡോക്ടറെ കണ്ട് പരിഹാരം തേടുക എന്നതിനേക്കാൾ ഉചിതമായ മറ്റൊരു കാര്യമില്ല. എന്നാൽ ഇത്തരത്തിൽ ഡോക്ടറെ കണ്ട് മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം തന്നെ, വീട്ടിൽ തന്നെ ചില കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങളുടെ പ്രമേഹവും രക്തസമ്മർദ്ദവും എല്ലാം നോർമൽ അളവിലേക്ക് എത്തും.

ഏറ്റവും പ്രധാനമായും ഇത് ഒരു ജീവിതശൈലി രോഗമാണ് എന്നതുകൊണ്ട് തന്നെ ജീവിതം കൂടുതൽ ആരോഗ്യകരമാക്കാൻ ശ്രമിക്കുക. ഇതിനോടൊപ്പം തന്നെ ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമവും ശീലമാക്കണം. ഇത്തരത്തിലുള്ള ജീവിതശൈലിയോടൊപ്പം നാം കഴിയുമെങ്കിൽ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ശീലമാക്കേണ്ട ഒന്നാണ് തോരൻ കഴിക്കുന്ന രീതി. തോരൻ എന്നാൽ സാധാരണയായി നാം കഴിക്കുന്ന പച്ചക്കറികൾ ഇലക്കറികളോ അല്ല ഇതൊരു പ്രത്യേക തരം തോരൻ കറിയാണ്. ധാരാളമായി പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള സമയമാണ് ഇത്.

   

ചതുരപ്പയർ എന്ന ഒരു പയർ വർഗ്ഗത്തിൽ മാത്രം അടങ്ങിയിട്ടുള്ള അത്രയും അളവ് പ്രോട്ടീൻ ഉള്ള ഒരു ഇലയാണ് മൾബറിച്ചെടിയുടേത്. മൾബറി എന്നത് പട്ടുനൂൽ പുഴുവിനെ വളർത്തുന്നതിന് വേണ്ടിയാണ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. ഈ മൾബറി യുടെ ഇല അല്പം എടുത്ത്, നന്നായി ചെറുതാക്കി അരിഞ്ഞ് ഇതിലേക്ക് ചെറിയ ഒരു ചുവന്നുള്ളി ചതച്ചു ചേർക്കാം, അല്പം നാളികേരം കൂടി ചേർത്ത്, എരിവിന് പച്ചമുളക് ചതച്ചുചേർത്ത് കടുക് പൊട്ടിച്ച് ഉപയോഗിക്കാം.