വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമാകുന്നത് എപ്പോഴാണ്.

പലപ്പോഴും നാം ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ അവർ പറയാറുണ്ട് ധാരാളമായി വെള്ളം കുടിക്കുക, വെള്ളം കുടിക്കുക എന്നുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ വെള്ളം കൂടി ചില സാഹചര്യങ്ങളിൽ നമുക്ക് ശരീരത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ നാം തിരിച്ചറിയണം. വെള്ളം കുടിക്കുന്നത് ഒരിക്കലും ശരീരത്തിന് പ്രശ്നമല്ല, എന്നാൽ ഇത് ശരിയായ രീതിയിൽ കുടിക്കണം എന്താണ് നാം തിരിച്ചറിയേണ്ടത്.

ഒരിക്കലും ഭക്ഷണം കഴിക്കുന്നതിനോടൊപ്പം, ഭക്ഷണത്തിന് തൊട്ടുമുൻപ്, ശേഷമോ വെള്ളം കുടിക്കരുത്. ഏറ്റവും കുറഞ്ഞത് ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപെങ്കിലും വെള്ളം കുടിച്ചു തീർക്കുക. അതുപോലെതന്നെ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ ശേഷമാണ് പിന്നീട് വെള്ളം കുടിക്കാവു. രാവിലെ ഉണർന്ന് വ്യായാമങ്ങളെല്ലാം ചെയ്ത ശേഷം ഒരിക്കലും തണുത്ത വെള്ളം കുടിക്കരുത്. ചെറു ചൂടുള്ള വെള്ളമോ അല്ലെങ്കിൽ റൂം ടെമ്പറേച്ചറിലുള്ള വെള്ളമോ മാത്രമേ കുടിക്കാവൂ. തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പോലും ആ സമയം ബാധിക്കാൻ കാരണമാകാറുണ്ട്.

   

വെള്ളം കുടിക്കുന്ന സമയത്ത് ഒരിക്കലും നിന്നുകൊണ്ട് കുടിക്കാൻ പാടില്ല. സാധ്യമെങ്കിൽ എല്ലാ സമയവും വെള്ളം കുടിക്കുമ്പോൾ ഇരിക്കുന്ന പൊസിഷൻ ആണ് ഉത്തമം. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ശരീരത്തിന്റെ സന്ധികളുടെ പ്രവർത്തനത്തിന് സ്ട്രെസ്സ് ഉണ്ടാക്കാൻ കാരണമാകാറുണ്ട്. അതുപോലെതന്നെ രാവിലെ ഉണർന്ന് പല്ലു തേക്കുന്നതിന് മുൻപായി തന്നെ അര ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് ഒരുപാട് ഗുണങ്ങൾ ശരീരത്തിന് ഉണ്ടാക്കുന്നുണ്ട്. ആ രാത്രിയിൽ ഒരു ചെമ്പു പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന വെള്ളം രാവിലെ കുടിക്കുന്നതും ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കുന്നു.