കറുത്ത ചരട് അണിയുന്നത് ദോഷമാണ്, എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ.

പലപ്പോഴും കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളും പേടി കടന്നു പറ്റുകയും ചെയ്യുന്ന സമയത്ത് ആളുകൾ ചെയ്യുന്ന ഒരു ഒറ്റമൂലിയാണ് കറുത്ത ചരടുകൾ ജപിച്ച് കെട്ടുക എന്നുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ കറുത്ത ചരടുകൾ അണിയുന്നത് ചില രാശിക്കാർക്ക് വളരെയധികം ദോഷങ്ങൾ ജീവിതത്തിൽ വരുത്തി വയ്ക്കാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ കറുത്ത ചരട് അണിയുന്നതുകൊണ്ട് ദോഷം വരാൻ സാധ്യതയുള്ള നാളുകാർ ആരൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞാൽ, ഈ തെറ്റായ പ്രവൃത്തി നമുക്ക് മാറ്റി നിർത്താൻ ആകും.

ഇതിൽ നിന്നും ജീവനെ തന്നെ രക്ഷിക്കാൻ ചിലപ്പോൾ സാധിച്ചേക്കും. ഏറ്റവും പ്രധാനമായും മേട കൂറിൽ ജനിച്ച അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രത്തിലുള്ള ആളുകൾക്ക് ഈ കറുത്ത ചരട് അണിയുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കാറുണ്ട്. കാരണം ഇവരുടെ രാശ്യാധിപൻ ചൊവ്വയാണ് എന്നതുകൊണ്ട് തന്നെയാണ്. അതുപോലെതന്നെയാണ് വൃശ്ചികം രാശിയിൽ ജനിച്ച അനിഴം, തൃക്കേട്ട, വിശാഖപകുതി നക്ഷത്രം വരെയും ഈ കറുത്ത ചരട് അണിയുന്നത് അത്ര ഉചിതമല്ല.

   

എന്നാൽ ഈ രാശിയിൽ ജനിച്ചവർക്ക് കറുത്ത ചരടിനു പകരമായി ചുവന്ന ചരട് ദേവി ക്ഷേത്രങ്ങളിൽ പൂജിച്ച് ജപിച്ചു കെട്ടാവുന്നതാണ്. എന്നാൽ അതേസമയം തുലാം രാശിയിലും കുംഭം രാശിയിലും ജനിച്ച ആളുകൾക്ക് ഈ കറുത്ത ചരട് അണിയുന്നത് വളരെ ശ്രേഷ്ഠമാണ്. പലപ്പോഴും നാം എല്ലാവരും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെയാണ് ഈ കറുത്ത ചരടുകൾ വാങ്ങി ജഭിച് കെട്ടാറുള്ളത്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അല്പം എങ്കിലും അറിവുള്ളവർ ആയിരിക്കുക.