മുഖത്തുള്ള എത്ര ഇരുണ്ട കറുപ്പും ഇനി വെളുക്കും.

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുഖത്ത് കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത്. മെനോപോസിന് ശേഷം സ്ത്രീകളിലാണ് ഏറ്റവും അധികമായി കാണാറുള്ളത്. മൂക്കിലും കണ്ണിന് താഴെയായി കവിളുകളിലും ഈ കറുത്ത പാടുകൾ പരന്ന് വരുന്ന ഒരു അവസ്ഥയാണ് ഇത്. എന്ന അവസ്ഥ കൊണ്ടും മുഖത്ത് ഇത്തരത്തിൽ കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. ഈ കറുത്ത പാടുകൾ ഉള്ളവർ നിത്യം കരയും എന്നാണ് പറയപ്പെടുന്നത്.

എന്നാൽ യഥാർത്ഥത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നതിന്റെ കാരണം തന്നെ ഈ കണ്ണീർ ആയിരിക്കും. പ്രധാനമായും ഇത്തരത്തിൽ മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന്റെ കാരണം തന്നെ നമുക്കുള്ള മാനസികമായ പിരിമുറുക്കങ്ങളാണ്. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് ആണെങ്കിലും പുരുഷന്മാർക്ക് ആണെങ്കിലും മാനസിക പിരിമുറുക്കങ്ങൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടൊപ്പം തന്നെ ഇവരുടെ പ്രായത്തിന്റെതായ രീതിയിലുള്ള സ്കിന്നിന് പ്രായം കൂടുന്ന അവസ്ഥയെല്ലാം ഈ കറുത്ത നിറം ഉണ്ടാക്കാൻ സാധ്യതകളുണ്ട്. ഇതിന് ഒരു പ്രതിവിധി വീട്ടിലുള്ള ഒരുപാട് വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഒരു മാസ്ക് തയ്യാറാക്കാം.

   

ഇതിലേക്ക് ഒരു കുക്കുംബറിന്റെ പകുതി, ഒരു തണ്ട് അലോവേര, ഒരു സ്പൂൺ തേൻ, ഒന്നോ രണ്ടോ സ്പൂൺ അരിപ്പൊടി അല്ലെങ്കിൽ കടലമാവ്, ഒരു സ്പൂൺ മഞ്ഞൾ പൊടി, ഇവയെല്ലാം അല്പം കഞ്ഞിവെള്ളം ചേർത്ത് നല്ലപോലെ മിക്സിയിൽ അരച്ചെടുക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം മുകളിലേക്ക് സ്ക്രബ്ബ് ചെയ്ത് ഉരച്ച് കഴുകി കളയാം. ഇതിനുശേഷം ഒരു ഐസ്ക്യൂബ് കൊണ്ട് മുഖം നല്ലപോലെ തുടക്കാം. ശേഷം അല്പം റോസ് വാട്ടർ കൊണ്ട് മുഖം മോയിസ് ചെയ്യാം.