നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ദീപം മതി എങ്ങനെയെന്ന് നോക്കാം

ഇങ്ങനെ ദീപം തിരിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹവും സാധിക്കുന്നതായിരിക്കും. ഈ ദീപം എങ്ങനെയാണ് തെളിയിക്കേണ്ടത് എന്ന് നോക്കാം. ഈ ദീപം തെളിയിച്ചു തുടങ്ങുന്നതിന് പ്രത്യേകം ഒരു ദിവസം ഇല്ല . ഇതിന് ആവശ്യം ഒരു മൺചിരാത് ഗ്രാമ്പൂ നല്ലെണ്ണ ,ഒരു രൂപ നാണയം. നല്ലെണ്ണ യിൽ വേണം ഈ ദീപം തെളിയിക്കുന്നത്. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ദിവസം ഇത് ചെയ്തു തുടങ്ങാവുന്നതാണ്. ദിവസവും ഒരു നേരം ദീപം തെളിയിക്കേണ്ടതാണ് അത് നിങ്ങളുടെ ഒഴിവ് അനുസരിച്ച് രാവിലെയോ സന്ധ്യസമയത്ത് ആവാം.

ദീപം തെളിയിക്കേണ്ടത് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ആയിരിക്കണം . അഥവാ പൂജാമുറി ഇല്ലെങ്കിൽ അതുപോലെ വൃത്തിയും ശുദ്ധിയും സൂക്ഷിക്കുന്ന മറ്റൊരു സ്ഥലത്തും ആവാം. കിഴക്ക് ദിശയിലേക്ക് ആണ് ഈ തിരി തെളിയിക്കേണ്ടത് അത് കൊണ്ട് മൺചിരാത് കിഴക്ക് നോക്കി ആണ് വയ്ക്കേണ്ടത്. അതിനുശേഷം മൺചിരാതിലേക്ക് ഒരു രൂപ നാണയം ഇടുക.

അതിനുശേഷം 5 ഗ്രാമ്പൂ മൺചിരാതു ലേക്ക് ഇടുക എണ്ണ ഒഴിച്ച് തിരി കത്തിക്കുക. തിരി കത്തിക്കുമ്പോൾ നിങ്ങളുടെ ഇഷ്ട ദൈവത്തെ നിങ്ങൾ മനസ്സിൽ വിചാരിച്ച് നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് പ്രാർത്ഥിക്കേണ്ടത് ആണ്. നിങ്ങൾ എന്ത് ആഗ്രഹ സഫലീകരണത്തിന് ആണ് ഈ കർമ്മം ചെയ്യുന്നത് അത് ആഗ്രഹം നടന്നു കഴിഞ്ഞതായി നിങ്ങളുടെ മനസ്സിൽ വിചാരിക്കുക.