മരണത്തിന്റെ ലക്ഷണങ്ങൾ ഇനി മുൻകൂട്ടി മനസ്സിലാക്കാം

മരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ എന്നുപറയുന്നത് വളരെ കുറവാണ്. മരണത്തിനു മുന്നേയുള്ള ചേഷ്ടകൾ പ്രഗൽഭനായ ഡോക്ടർക്കോ മറ്റ് ദൈവിക ചൈതന്യമുള്ള ആളുകൾക്കും കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. മരണ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് ജ്യോതിഷ ശാസ്ത്രത്തിൻറെയും പൗരാണിക ശാസ്ത്രത്തിൻറെയും ഒരു ആവശ്യമാണ്.

ജീവിതത്തിലെ നാലു ഘട്ടങ്ങളുണ്ട്. ഈ നാലു ഘട്ടങ്ങളിലും മനുഷ്യർക്ക് മരണം സംഭവിക്കാറുണ്ട്. ഇതിൽ മദ്യ വയസ്സിനു ശേഷമുള്ള മരണമാണ് കൂടുതലായി സംഭവിക്കുന്നത്. ഈ ഘട്ടത്തിൽ മരണത്തിൻറെ ലക്ഷണങ്ങൾ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ ആവശ്യമാണ്.

പലർക്കും ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് യാതൊരുവിധ അറിവുമില്ല. മരിക്കുന്ന ആളിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞാൽ അവരെ സന്തോഷത്തോടുകൂടി യാത്രയാക്കാൻ സാധിക്കുന്നതാണ്. ഒരു വ്യക്തിയുടെ മരണ ലക്ഷണങ്ങൾ ചരകസംഹിത ഇന്ദിരാ സ്ഥാനം പന്ത്രണ്ടാമത്തെ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളുകൾ തടിച്ചും തടിച്ച ശരീരപ്രകൃതിയുള്ള ആളുകൾ മെലിഞ്ഞും കാണപ്പെടുന്നു. ഇത് മരണം അടുക്കുന്ന ഒരുവർഷത്തിനകം സംഭവിക്കുന്നതാണ്. ശരീരത്തിൻറെ നിറവ്യത്യാസം കാണപ്പെടുന്നു. കറുത്ത ശരീരപ്രകൃതിയുള്ള ആളുകൾ വെളുത്തും അതുപോലെ വെളുത്ത ശരീരപ്രകൃതിയുള്ള ആളുകൾ കറുത്തും കാണപ്പെടുന്നു.

കൂടെയുള്ള ബന്ധുക്കൾക്കോ അവർക്ക് തന്നെയോ രോഗങ്ങൾ ചെറിയ അപകടങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ ഇവർ കാണുന്നതാണ്. പിതൃക്കൾ അതുപോലെതന്നെ മരിച്ചുപോയ ബന്ധുക്കൾ എന്നിവരെ സ്വപ്നം കാണുന്നതാണ്.