പുതുവർഷത്തിലെ ശനിയുടെ രാശിമാറ്റം ഇങ്ങനെയാണ്

1197 മേടം 16 2022 ഏപ്രിൽ 29ന് രാത്രി എട്ടുമണിക്ക് ശനി മകരം രാശിയിൽ നിന്നും കുംഭം രാശി യിലേക്ക് യാത്ര ചെയ്യുകയാണ്. ശനിയെ കുറിച്ച് പറയുമ്പോൾ ഒരു ജാതക ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുവാൻ വേണ്ടി സാധിക്കുന്ന ഒരു ഗ്രഹമാണ് ശനി.

പൊതുവെ ശനിയെ കുറിച്ച് പറയുന്നത് ഏഴരശനി കണ്ടകശനി അഷ്ടമ ശനി എന്നീ ദോഷ പ്രധാനമായിട്ടുള്ള കാര്യങ്ങളിലൂടെ ആണ് ശനി ആളുകൾ പരിചയപ്പെടുന്നത്. എന്നാൽ ഇങ്ങനെ ദോഷകരമായ രീതിയിൽ ഉള്ള കാര്യങ്ങൾ മാത്രമല്ല പ്രയോജനം ആയിട്ടുള്ള ഒരുവൻറെ ജീവിതത്തിൽ സമൂലം ആയിട്ടുള്ള മാറ്റങ്ങൾ വരുത്തുന്നതിനും ശനിയെ കൊണ്ട് സാധിക്കുന്നതാണ്.

ശനിയെ മന്ദൻ എന്നാണ് ഗ്രഹനിലയിൽ ഒക്കെ എല്ലാവരും എഴുതുന്നത്. ഇങ്ങനെ പറയാനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ രണ്ടര വർഷം കൊണ്ടാണ് ഒരു രാശി ശനി സഞ്ചരിച്ചു തീർക്കുന്നത്. ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി.

ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന അതുകൊണ്ടാണ് ശനിക്ക് ഇത്തരത്തിലുള്ള ഒരു പേര് ലഭിച്ചത്. ശനിയെ കുറിച്ച് പറയുമ്പോൾ ഇപ്രാവശ്യത്തെ ശനി മാറ്റത്തിന് പ്രത്യേകത മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് ശനി സഞ്ചരിക്കുകയാണ് ചെയ്യുന്നത്. മകരവും കുംഭവും ശനിയുടെ ക്ഷേത്രങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.

കുംഭം രാശിക്കുള്ള പ്രത്യേകത എന്താണ് എന്ന് പറയുകയാണെങ്കിൽ മൂലത്രികോണ ക്ഷേത്രമാണ്. മൂല ത്രികോണ ക്ഷേത്രത്തിൽ ശനിക്ക് മുക്കാൽ ശതമാനം ബലം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ബലവാനായി മൂല ത്രികോണ ക്ഷേത്രത്തിൽ നിൽക്കുന്ന ശനിക്ക് രാശിമാറ്റം തീർച്ചയായും ഉണ്ടായിരിക്കും.