കുടുംബത്ത് മരണം തുടർച്ചയായി ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

കുടുംബത്തിൽ മരണം തുടർച്ചയായി ഉണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒരു മരണം സംഭവിച്ച അതിൻറെ ദോഷം നികത്തിയിട്ട് ഇല്ലെങ്കിൽ നമുക്ക് മരണങ്ങൾ ഉണ്ടാകും. അതിൽ പ്രധാനമായും പറയുന്നത് ബലിനക്ഷത്രദോഷം ഉണ്ട് പിണനൂല ദോഷം ഉണ്ട് കരിനാൾ ദോഷം ഉണ്ട് വസുപഞ്ചകദോഷം ഉണ്ട് ഇത്തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഹാരകർമ്മങ്ങൾ ചെയ്തില്ല എങ്കിൽ അതിനെ അടുത്ത മരണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

ഇല്ലെങ്കിൽ പിന്നെ ദുർമരണങ്ങൾ സംഭവിച്ച വ്യക്തികൾ ആണെങ്കിൽ അവരുടെ മരണത്തിന് ആരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അതിൻറെ ദോഷങ്ങൾ നികത്താൻ സാധിക്കാത്തത് കൊണ്ട് വേറെ മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദുർ മരണം സംഭവിച്ച ദിവസത്തിൻറെ നാള് നോക്കുകയോ അതിനുള്ള പരിഹാരകർമ്മങ്ങൾ ചെയ്യാതെ വന്നാൽ അല്ലെങ്കിൽ അത് ചെയ്തിട്ട് ശരിയാകാതെ വന്നാൽ മരണങ്ങൾ സംഭവിക്കാം.

പിന്നീട് കുടുംബങ്ങളിൽ പണ്ടുകാലം മുതൽക്കേ വെച്ച് ആചരിച്ച് പോന്ന ആചരണ രീതികളിലുള്ള ഉപാസന സ്ഥാനങ്ങൾ അതിൽ മാറ്റം വരിക അല്ലെങ്കിൽ ആചരണങ്ങളിൽ മുടക്കം വരുക ഇങ്ങനെയൊക്കെ വരുമ്പോൾ വീടുകളിൽ മരണം നടക്കാനുള്ള സാധ്യതയുണ്ട്. ഇനി എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കുടുംബത്തിൽ മരണം ഉണ്ടാകുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.