തൊട്ടതെല്ലാം ഇങ്ങനെ ചെയ്യുന്നത് വഴി പൊന്നാകും

നിങ്ങൾക്ക് എങ്ങനെ ഒരു ഭാഗ്യവാനായ വ്യക്തി ആകാം അതായത് തൊട്ടതെല്ലാം പൊന്നാക്കുന്ന ആളുകൾ എന്നൊക്കെ നമ്മൾ പറയാറുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിയായി എങ്ങനെ നമുക്ക് മാറാം. നമ്മുടെ ഭാഗങ്ങൾ എങ്ങനെയൊക്കെ വർദ്ധിപ്പിക്കാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സാധാരണ രീതിയിൽ നമ്മൾ ചില ആളുകളെ കുറിച്ച് പറയാറുണ്ട് അവർ എന്തെങ്കിലും തുടങ്ങി വയ്ക്കുകയാണെങ്കിൽ അത് നല്ല വിജയം ആയിരിക്കും എന്നൊക്കെ.

അതുകൊണ്ടുതന്നെ നമ്മൾ ചില സ്ഥാപനങ്ങൾ അല്ലെങ്കിൽ ബിസിനസ് ഒക്കെ തുടങ്ങുമ്പോൾ അങ്ങനെയുള്ള ചില ആളുകളെ ഉപയോഗിച്ചുകൊണ്ട് ആദ്യത്തെ വിൽപ്പന ഒക്കെ നടത്താറുണ്ട്. അതിനു കാരണം എന്താണ് എന്ന് വെച്ചാൽ ഈ പറയുന്ന വ്യക്തികൾ എന്തെങ്കിലും തുടങ്ങി വയ്ക്കുകയാണെങ്കിൽ അത് നല്ല വിജയം ആയിരിക്കും ഉണ്ടാവുക. അതുപോലെതന്നെ ചില വ്യക്തികൾ നമുക്ക് കൈനീട്ടം ഒക്കെ തരുകയാണെങ്കിൽ നമുക്ക് കൂടിയ അളവിൽ നമ്മുടെ കൈകളിലേക്ക് പണം വന്നു ചേരുന്നതാണ്.

ഇത്തരത്തിലുള്ള ആളുകൾ എന്തുചെയ്താലും വിജയം കൈവരിക്കാനുള്ള സാധ്യത എന്താണ് എന്നൊക്കെ നമ്മൾ ചിന്തിച്ചിട്ടുണ്ട് ആയിരിക്കും. അതിൻറെ കാരണം എന്താണ് എന്ന് വെച്ചാൽ അവർക്ക് ഗുരുവിൻറെ അനുഗ്രഹം വളരെ കൂടുതലായി കിട്ടിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ആളുകൾക്ക് അ അവർ എന്ത് ചെയ്താലും അവർ എന്ത് പ്രവർത്തികളിൽ ഏർപ്പെട്ടാലും അവർക്ക് അതിൽ വിജയം മാത്രമേ കൈവരികയുള്ളൂ. നമ്മൾ ചില ഫംഗ്ഷനുകൾ ഒക്കെ ആരംഭിക്കുമ്പോൾ ചില വ്യക്തികൾക്ക് വേണ്ടി എത്ര സമയം വേണമെങ്കിലും നമ്മൾ വെയിറ്റ് ചെയ്യും. അതിൻറെ പിന്നിലെ കാരണവും ഇതു തന്നെയാണ്.