നിങ്ങളുടെ കണ്ണ് തുടിച്ചാൽ അത് നല്ലതാണോ ചീത്തയാണോ?

ഒരുപാട് പേർക്ക് ഉള്ള സംശയമാണ് കണ്ണ് തുടിക്കുന്നത് എന്തിനാണ് അതുപോലെ വലത് കണ്ണ് തുടിച്ചാൽ അത് നല്ലതാണോ? അതുപോലെ ഇടതു കണ്ണ് തുടിച്ചാൽ എന്തായിരിക്കും ഫലം ഉണ്ടാവുക? അങ്ങനെയൊക്കെ ഒരുപാട് പേർക്ക് ഒത്തിരി സംശയങ്ങൾ ഉണ്ട്. അതുകൊണ്ടാണ് അതിനുവേണ്ടി ഒരു വീഡിയോ ചെയ്യാം എന്ന് വിചാരിച്ചത്. എന്തുകൊണ്ടാണ് കണ്ണും പുരികവും തുടിക്കുന്നത് എന്ന് നിങ്ങൾ അറിയണം.

കണ്ണ് തുടിക്കുന്നത് പിന്നിലെ കാരണമായി സയൻസ് എന്താണ് പറയുന്നത് എന്ന് നമുക്ക് അതിനെ നോക്കാം. തലച്ചോർ സംബന്ധമായ പ്രശ്നങ്ങൾ അതുപോലെ തന്നെ നമുക്ക് ഉറക്ക കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നം അതുമല്ലെങ്കിൽ ഞരമ്പ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ ഇതൊക്കെ കാരണമായിരിക്കാം കണ്ണ് തുടിപ്പ് അതുപോലെ പുരികത്തിന് അവിടെ തുടിപ്പ് ഉണ്ടാകുന്നത് എന്നിവയൊക്കെ.

അതുപോലെതന്നെ ജോലി പരമായി നമുക്ക് സമ്മർദ്ദം വളരെ അധികം കൂടുകയാണെങ്കിൽ അപ്പോഴും കണ്ണിനെ തുടിപ്പ് ഉണ്ടായിരിക്കും. അതുപോലെതന്നെ കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്നിവയുടെ അമിത ഉപയോഗം മൂലം ഇത്തരത്തിൽ ഉണ്ടാകുന്നതാണ്. ഇപ്പോൾ കൊച്ചുകുട്ടികൾ മുതൽ എല്ലാവരും അമിതമായ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്.

ഇതൊക്കെ അമിതമായി ഉപയോഗിക്കുമ്പോൾ കണ്ണിന് പലതരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. കണ്ണ് ഡ്രൈ ആകുമ്പോൾ ആണ് അത് ചിമ്മാൻ ഉള്ള സാധ്യത കൂടുതലായി വരുന്നത്. അതുപോലെ തന്നെ നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അതും നമ്മുടെ കണ്ണുകളിൽ ആയിരിക്കും ആദ്യം തന്നെ അറിയുക.