മെഡിറ്റേഷൻ ചെയ്യാൻ നിങ്ങൾക്കും പഠിക്കാം

പര ചിന്ത കൂടാതെ ഏകാഗ്രമായി ഒരേ വിഷയത്തിൽ ഏകാഗ്രമായി ചിന്തിക്കുന്ന കാര്യമാണ് ധ്യാനം. ഈ ധ്യാനത്തിലൂടെ നന്മയുടെ സുന്ദരമായ മറ്റൊരു ലോകത്തിലേക്ക് കൊണ്ടു പോവുകയാണ്. മെഡിറ്റേഷൻ നമുക്ക് ആരംഭിക്കാം. ഇതിനുവേണ്ടി നിങ്ങളുടെ ഭവനത്തിൽ ഏകാഗ്രമായ ഒരു ഭാഗം തിരഞ്ഞെടുക്കുക. ധ്യാനം കഴിയുന്നതുവരെ മറ്റ് ശല്യങ്ങൾ ഒന്നും തന്നെ ഉണ്ടാവാത്ത ഒരു ഭാഗത്ത് വേണം നിങ്ങൾ ഇരിക്കാൻ. വായു സഞ്ചാരത്തിനായി നിങ്ങൾക്ക് ജനാലകൾ തുറന്നിടാം.

സുഗന്ധമുള്ള വായു ലഭിക്കുന്നതിനുവേണ്ടി മുന്നിലൊരു ചന്ദനത്തിരി നിങ്ങൾക്ക് കത്തിച്ചു വയ്ക്കാം. സാമാന്യം നല്ല രീതിയിൽ നിവർന്നിരിക്കുക. ശേഷം ഇരു കൈകളും ഇരു മുട്ടുകൾക്ക് മീതെ വയ്ക്കുക. ഇനി കണ്ണുകൾ പതിയെ അടയ്ക്കാം. ദീർഘശ്വാസം അകത്തേക്ക് എടുക്കുക. ശ്വാസം അകത്ത് തന്നെ നിലനിർത്താം. സാവധാനം ശ്വാസം വായയിലൂടെ പുറത്തേക്കു വിടുക. വീണ്ടും ഒരു ദീർഘശ്വാസം അകത്തേക്ക് എടുക്കുക. അകത്ത് തന്നെ അത് നില നിർത്തുന്നു. സാവകാശം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുന്നു.

മറ്റൊരു ദീർഘ ശ്വാസത്തിലൂടെ ദൈവിക സാന്നിധ്യം അകത്തേക്ക് പ്രവേശിക്കുന്നു. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ഉള്ളിലുള്ള നെഗറ്റീവ് എനർജി പുറത്തേക്ക് പോകുന്നു. വീണ്ടുമൊരു ശ്വാസത്തിലൂടെ ദൈവിക സാന്നിധ്യം അകത്തേക്ക് പ്രവേശിക്കുന്നു. ശ്വാസം പുറത്തേക്ക് വിടുമ്പോൾ മനസ്സിനെ കൂടുതൽ ആശ്വാസം ലഭിക്കുന്നു.