നിങ്ങളൊരിക്കലും രാവിലെ ഇവ കാണരുത്

രാവിലെ നമ്മൾ എഴുന്നേറ്റ ഉടനെ തന്നെ കാണാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യുന്നത്. രാവിലെ നമ്മൾ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുന്നത് അതായിരിക്കും ഏറ്റവും ഉചിതം. അതായത് നാലുമണിക്കു അഞ്ചരക്കും ഇടയിലുള്ള ഒരു സമയത്ത് നിങ്ങൾ എഴുന്നേൽക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. അങ്ങനെ ഉണരുക യാണെങ്കിൽ ആ ദിവസം മുഴുവൻ നിങ്ങൾക്ക് നല്ല എനർജി ആയിരിക്കും. ഇത്രയും നേരത്തെ ഒക്കെ എണീക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് പലരും പറയാറുണ്ട്. നമ്മൾ അല്പം ബുദ്ധിമുട്ടിയാലും ആ ദിവസം മുഴുവൻ നമുക്ക് വളരെയധികം സുഖകരമായിരിക്കും.

അല്പം ബുദ്ധിമുട്ടില്ലാതെ ഒരു കാര്യവും നമുക്ക് നേടാൻ സാധിക്കുകയില്ലല്ലോ? അതുകൊണ്ടുതന്നെ എപ്പോഴും ബ്രഹ്മമുഹൂർത്തത്തിൽ എണീക്കുന്നത് ഏറ്റവും ഉചിതമായ കാര്യമായിരിക്കും. അന്നത്തെ ദിവസം മുഴുവൻ നമ്മൾ ഫ്രഷ് ആയി ഇരിക്കുന്നതാണ്. നമ്മുടെ ജോലികൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ നമുക്ക് തീർക്കാൻ സാധിക്കും. ഇങ്ങനെ എണീക്കുന്ന ദിവസങ്ങൾ മുഴുവൻ നമ്മൾ നല്ല എനർജറ്റിക് ആയിരിക്കും. അതുപോലെതന്നെ ഉണർന്നെണീറ്റ് കഴിഞ്ഞാൽ നമുക്ക് എന്തൊക്കെ കാണാം എന്ന് ആദ്യം തന്നെ നോക്കാം.

നമ്മൾ എണീറ്റ ഉടനെ തന്നെ നമുക്ക് ഇഷ്ടമുള്ള ഒരു ദൈവത്തിൻറെ ഫോട്ടോ നമ്മൾ കാണുന്നത് വഴി അന്നത്തെ ദിവസം നമുക്ക് നല്ല എനർജി പോസിറ്റീവ് എനർജി ലഭിക്കുന്നതാണ്. അതുപോലെതന്നെ നമുക്ക് ഇഷ്ടപ്പെട്ട ഒരു സീനറി കാണുകയാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ ഒരു പോസിറ്റിവിറ്റി നമുക്ക് ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ നമ്മുടെ ഉള്ളൻ കൈ നോക്കുകയാണെങ്കിൽ അതും ഒരു നല്ല കാര്യം ആയിരിക്കും.