ആരോടും പറയാൻ പാടില്ലാത്ത 6 രഹസ്യങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കുറച്ച് കാര്യങ്ങൾ അതായത് രഹസ്യങ്ങൾ മറ്റുള്ള ആളുകളോട് ഷെയർ ചെയ്യാൻ ഒരിക്കലും പാടില്ല. അത് എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ കൃത്യമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ആദ്യമായി തന്നെ നിങ്ങളുടെ കഷ്ടതകൾ മറ്റുള്ള ആളുകളുമായി പങ്കുവയ്ക്കാതെ ഇരിക്കുക. നിങ്ങളുടെ കഷ്ടപ്പാടുകൾ മറ്റുള്ള ആളുകളോട് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങളെ അതു വെച്ചിട്ട് മറ്റുള്ള ആളുകൾ അളക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ മറ്റുള്ള ആളുകൾ നിങ്ങളെ വിലകുറച്ച് കാണുന്നതിന് കാരണമാവുകയും ചെയ്യുന്നു.

അതുപോലെ തന്നെ എപ്പോഴും കഷ്ടതകൾ ഒക്കെ പറഞ്ഞു തുടങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം ഒക്കെ ലഭിക്കാതെ പോവുകയും ചെയ്യുന്നു. അത് എത്ര വലിയ കഷ്ടപ്പാട് ആണെങ്കിലും അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും എന്ന് നമുക്ക് ഒരു ആത്മവിശ്വാസം ഉണ്ട് എങ്കിൽ തീർച്ചയായും നമുക്ക് അതിൽ നിന്നും കര കയറാൻ സാധിക്കുന്നതാണ്. അതുപോലെ നിങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീട്ടുകാരെ ആയിട്ടും അതുപോലെ തന്നെ ഡോക്ടർമാരോടും ഒക്കെ പങ്കു വയ്ക്കാവുന്നതാണ്.

പരമാവധി മറ്റുള്ള ആളുകളുമായി അത് പങ്കു വെക്കാതിരിക്കുക. കാരണം നമ്മുടെ അസുഖത്തെ പറ്റി മറ്റുള്ള ആളുകൾ അറിയുകയാണെങ്കിൽ പലരും പല അഭിപ്രായങ്ങൾ ആയിരിക്കും പറയുക. അത് നമ്മുടെ മനസ്സിനെ മാനസികമായ രീതിയിൽ തളർത്തുന്നതിനെ കാരണമാകുന്നു. അതുപോലെതന്നെ അസുഖം ഉള്ള ആളെ കാണാൻ വേണ്ടി പലരും പല ഉപകാരങ്ങൾ ആയി ആണ് വരുന്നത് എങ്കിലും മിക്ക ആളുകളും വന്ന പറയുന്നത് അനുകമ്പയുടെ ഭാഷയാണ്.