ഇവരെ നിങ്ങൾ ഒരിക്കലും വിഷമിപ്പിക്കരുത് ശാപം വിട്ടുപോകില്ല

പൊതുവേ തന്നെ നമ്മൾ ആരുടെയും മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക. എന്നാൽ അതിൽ തന്നെ പ്രത്യേകമായി കുറച്ച് ആളുകളുടെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ ഒരു കാരണവശാലും നമ്മൾ സംസാരിക്കാൻ പാടില്ല. അത് ആരൊക്കെയാണ് എന്നതിനെ ക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളെ വിശ്വസിച്ച് നിങ്ങളുടെ കൂടെ താമസിക്കുന്ന സ്ത്രീയെ ഒരിക്കലും നിങ്ങൾ വഴക്ക് പറയാൻ അവരുടെ മനസ്സ് വിഷമിപ്പിക്കാനോ പാടുള്ളതല്ല. നിങ്ങളുടെ ഒരാളുടെ ബലത്തിൽ മാത്രമാണ് അവർ നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുന്നത്. അതുവരെ അവർ ജനിച്ചുവളർന്ന ചുറ്റുപാടുകൾ ഒക്കെ വളരെ വ്യത്യസ്തമായിരിക്കും. അവിടെ നിന്നൊക്കെ മാറി നിങ്ങൾ ഉണ്ട് എന്ന് ഒറ്റ വിശ്വാസത്തോട് കൂടിയാണ് നിങ്ങളുടെ വീട്ടിലേക്ക് അവർ കയറി വരുന്നത്.

അല്ലാതെ മറ്റാരെയും വിശ്വസിച്ചോ കണക്കിലെടുത്തോ ആയിരിക്കുകയില്ല. നിങ്ങൾ സംരക്ഷിക്കും എന്ന വിശ്വാസത്തിൽ മാത്രമാണ് അവർ നിങ്ങളുടെ അടുത്തേക്ക് വരുന്നത്. അപ്പോൾ തീർച്ചയായിട്ടും അങ്ങനെയുള്ള ആളുകളുടെ മനസ്സ് വിഷമിപ്പിക്കാനോ അവരെ അനാവശ്യമായി വാക്കുകൾ പറയാനോ അവരെ ബുദ്ധിമുട്ടിച്ച് അവരുടെ മനസ്സ് വേദനിപ്പിക്കുകയോ ചെയ്യരുത്. അതുപോലെത്തന്നെ തിരിച്ചും ഭർത്താക്കന്മാരോട് അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അനാവശ്യമായ അവരുടെ മനസ്സ് വിഷമിപ്പിക്കുകയും ചെയ്യരുത്. കാരണം വിവാഹത്തിനു മുന്നേയുള്ള പുരുഷന്മാരുടെ ജീവിതം തികച്ചും വ്യത്യസ്തമാണ്.

അവർ സുഹൃത്തുക്കളുമായി കറങ്ങി നടക്കുകയും വീട്ടിൽ കാര്യങ്ങൾ എല്ലാം അവരുടെ മാതാപിതാക്കൾ ആയിരിക്കും നോക്കുന്നത്. ഇതിൽ ചില ആളുകൾ വ്യത്യസ്തമായി ഉണ്ടായിരിക്കാം. വീട്ടിലെ കാര്യങ്ങളെല്ലാം വളരെയധികം ഉത്തരവാദിത്വത്തോട് കൂടി നോക്കുന്ന ആളുകൾ ഉണ്ടായിരിക്കാം. ഒട്ടു മിക്ക ആണുങ്ങളും വിവാഹത്തിനു മുന്നേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന ആളുകൾ ആയിരിക്കുകയില്ല.