ഇവ വീട്ടിൽ ഒരിക്കലും വയ്ക്കരുത്

ചില വസ്തുക്കൾ നമ്മൾ വീട്ടിൽ നിന്നും ഒഴിവാക്കിയാൽ തന്നെ നമുക്ക് ജീവിതത്തിൽ ഒരു ഐശ്വര്യം ഉണ്ടാവുന്നതാണ്. കള്ളി പാല അതുപോലെ മുൾച്ചെടി എന്നിവ ഒക്കെ വീട്ടിൽ വയ്ക്കുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ നിങ്ങൾക്ക് ദുഃഖത്തെയും മനോ വിഷമത്തെയും കൊണ്ടു വരുന്നതാണ്. അതുകൊണ്ട് ഇങ്ങനെയുള്ള മുൾച്ചെടികൾ വീട്ടിൽ വയ്ക്കുന്നത് ഒഴിവാക്കിയാൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ ഒരു നല്ല ഐശ്വര്യവും സമാധാനവും ഉണ്ടാകുന്നതായിരിക്കും. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മുൾച്ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ ഒഴിവാക്കാൻ പരിശ്രമിക്കുക. എന്നാൽ റോസ് ചെടിക്ക് ഇത് ബാധകമല്ല.

അതുപോലെ തന്നെ നമ്മൾ വീട്ടിലൊക്കെ അലങ്കാരത്തിനു വേണ്ടി കടലാസുകൊണ്ട് പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കൾ ചെടികൾ ഒക്കെ വെക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെയുള്ള ചെടികൾ മുഴുവൻ വീട്ടിൽ നിന്നും നിങ്ങൾ ഒഴിവാക്കേണ്ടതാണ്. കാരണം അങ്ങനെയുള്ള ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടിലുള്ള ആളുകൾക്ക് മനോവിഷമം ഉണ്ടാകും എന്ന് പറയുന്നുണ്ട്. അത് പോലെ തന്നെ നമ്മുടെ വീട്ടിൽ പൊട്ടിയതും കേടു വന്നതുമായ സാധനങ്ങൾ ഉണ്ടെങ്കിൽ അത് ഒന്നെങ്കിൽ റിപ്പയർ ചെയ്യുക അല്ലെങ്കിൽ അത് വീട്ടിൽനിന്നും ഒഴിവാക്കേണ്ടതാണ്.

പൊട്ടിയ ഫർണിച്ചറുകൾ ആകട്ടെ അല്ലെങ്കിൽ കേടുവന്ന ഫർണിച്ചറുകൾ അതുമല്ലെങ്കിൽ ഉടഞ്ഞ ചില്ലുകൾ ഗ്ലാസുകൾ അങ്ങനെ എന്തു തന്നെ ആയിരുന്നാലും അത് നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നാലും അത് പൊട്ടിപ്പോയി അല്ലെങ്കിൽ കേടുപാടു വന്നെങ്കിൽ ഒന്നെങ്കിൽ റിപ്പയർ ചെയ്ത് വെക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക അല്ലെങ്കിൽ അത് വീട്ടിൽ നിന്നും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അങ്ങനെയുള്ള വസ്തുക്കൾ വീട്ടിലിരുന്നാൽ അതിനെ ഗർഭ എനർജി വീട്ടിൽ കൊണ്ടുവരും.