ഈശ്വരനെ ഭജിക്കേണ്ട രീതി എങ്ങനെ?

പലർക്കും അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് ഈശ്വരനെ എങ്ങനെ ഭരിക്കണമെന്ന്. ഇന്നത്തെ വീഡിയോയിൽ അതിനെക്കുറിച്ചുള്ള അറിവുകളാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇഷ്ട ഉപാസന മൂർത്തിക്ക് വേണ്ടിയിട്ടുള്ള മന്ത്രങ്ങൾ ആണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യം. ഉപാസന മൂർത്തിയെ ധ്യാനിക്കണമെന്നാണ് ആഗ്രഹിക്കുന്നവരും അതുപോലെ ഉപാസന വേണമെന്നു ആഗ്രഹിക്കുന്നവരും ഏതെങ്കിലും നല്ലൊരു ഗുരുവിനെ കണ്ടുപിടിച്ച് ചെറിയൊരു ദക്ഷിണയും ആയി ആ ഗുരുവിൻറെ അടുത്തേക്ക് പോവുക.

നല്ലൊരു ഗുരുവിൻറെ അടുത്തേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് തീർച്ചയായും മന്ത്രം പറഞ്ഞു തരും. നിങ്ങളുടെ ഗുരുവിൽ നിന്നും കിട്ടുന്ന മന്ത്രം ഉപദേശ പൂർവ്വം സ്വീകരിച്ച് അത് നിങ്ങൾ എല്ലാദിവസവും ഉപാസന മൂർത്തിയുടെ മന്ത്രമായി ഉപയോഗിക്കാം. അല്ലാതെ ഫോണിൽ കൂടി വിളിച്ചിട്ട് ഒന്നും മന്ത്രം ചോദിക്കരുത്. ഫോണിൽ കൂടെ ഒന്നും മന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ പാടുള്ളതല്ല.

അങ്ങനെ പറഞ്ഞു കൊടുക്കാവുന്ന മന്ത്രങ്ങളാണ് യൂട്യൂബിൽ ഒക്കെ ഇടുന്നത്. ഈശ്വരൻ നമ്മളിൽ തന്നെ കുടികൊള്ളുന്നു എന്ന് പറയുമ്പോൾ നമ്മുടെ ഉപബോധ മനസ്സാണ് ഈശ്വരൻ എന്ന് നമ്മൾ ചിന്തിക്കാം. ബോധ മനസ്സും ഉപബോധ മനസ്സും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇനി ഇതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.