ധനം വീട്ടിലേക്ക് ഒഴുകി വരാൻ അലമാരയുടെ മുകളിൽ ഇത് വയ്ക്കൂ

അലമാരയുടെ മുകളിൽ ഈ വസ്തു നിങ്ങളുടെ വീട്ടിൽ വയ്ക്കുകയാണെങ്കിൽ ധനം ഒരിക്കലും നിങ്ങളുടെ വീട്ടിൽ നിന്നും പോവുകയില്ല. നിങ്ങളുടെ വീട്ടിൽ എപ്പോഴും ധനം ഉണ്ടായിരിക്കും. അതിന് യാതൊരുവിധ കുറവും നിങ്ങൾക്ക് ഉണ്ടാവുകയില്ല. നമ്മുടെ വീട്ടിലുള്ള അലമാരയുടെ മുകൾഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതായത് പലവീടുകളിലും നമ്മൾ നോക്കി കഴിഞ്ഞാൽ അറിയാം അലമാരയുടെ മുകൾഭാഗം ഒക്കെ പൊടിപിടിച്ച് അല്ലെങ്കിൽ മാറാല പിടിച്ച് ഇരിക്കുകയായിരിക്കും. ആ ഒരു ഭാഗമൊക്കെ ആരും തന്നെ വൃത്തിയാക്കാറില്ല.

എന്നാൽ അലമാരയുടെ മുകൾഭാഗം നമ്മൾ എപ്പോഴും ക്ലീൻ ചെയ്തു ശുദ്ധിയാക്കി വയ്ക്കേണ്ടതാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അലമാരിയുടെ മുകൾഭാഗം വൃത്തി ആക്കേണ്ടതാണ്. അത് വൃത്തിയാക്കിയതിനുശേഷം മുകൾഭാഗത്ത് തുണിയോ അല്ലെങ്കിൽ പേപ്പർ വിരിക്കുക. അത് എല്ലാ ആഴ്ചയും നിങ്ങൾ വൃത്തിയാക്കി വെക്കേണ്ടതാണ്. അതുപോലെ ചെയ്യേണ്ട ഒരു കാര്യമാണ് അലമാരയുടെ ചുറ്റും അതിൻറെ പരിസരങ്ങളിൽ ഈ രീതിയിൽ തന്നെ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പലയിടത്തും നമ്മൾ കാണാറുള്ളത് അലമാര ഒക്കെ എവിടെയെങ്കിലും കൊണ്ടു വച്ചു കഴിഞ്ഞാൽ പിന്നീട് നമ്മൾ അത് അവിടെ നിന്നു അനക്കാറില്ല. എന്നാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അലമാരയുടെ ഭാഗം വൃത്തിയാക്കുക. അപ്പോൾ അലമാര ഒക്കെ വീട്ടിൽ ഇടുമ്പോൾ എപ്പോഴും ഭിത്തിയോട് ചേർത്ത് അലമാര കൂടാതെ കുറച്ച് മുന്നോട്ടു കയറ്റി ഇടാൻ നിങ്ങൾ ശ്രദ്ധിക്കുക. മാറാലയും മറ്റും അടിക്കുന്നതിനു വേണ്ടി കുറച്ച് സ്ഥലം വിട്ടതിനുശേഷം അലമാര ഇങ്ങനെ വയ്ക്കുക. അങ്ങനെ ശുദ്ധമായി സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ലക്ഷ്മിദേവി വാസം ചെയ്യുക.