ശിവക്ഷേത്ര ദർശനം നടത്തേണ്ടത് എങ്ങനെ

എപ്രകാരമാണ് ശിവക്ഷേത്രദർശനം നമ്മൾ നടത്തേണ്ടത്? എല്ലാ അമ്പലങ്ങളിലും പോകുന്നപോലെ എല്ലാം ശിവക്ഷേത്ര അമ്പലത്തിൽ പോയി നമ്മൾ പ്രദക്ഷിണം നടത്തുന്നത്. സാധാരണ അമ്പലങ്ങളിൽ നമ്മൾ പോയിക്കഴിഞ്ഞാൽ മൂന്നു പ്രദക്ഷിണം അല്ലെങ്കിൽ 7 പ്രദക്ഷിണം 5 പ്രദക്ഷിണം ഇങ്ങനെയാണ് നമ്മൾ പ്രദക്ഷിണം ചെയ്ത് ചുറ്റി ഇഷ്ടദേവതകളെ ഒക്കെ കുമ്പിട്ടു വരുന്നത്. ഒരു പ്രതീക്ഷണം മാത്രം ചെയ്യുന്ന ആളുകളും ഉണ്ട്. ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം ചെയ്യാൻ പാടുമോ എന്ന് എല്ലാവർക്കും ഉള്ള ഒരു സംശയമാണ്.

മറ്റു ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രദക്ഷിണവുമായി വളരെ വ്യത്യാസപ്പെട്ട് താണ് ശിവക്ഷേത്ര പ്രദക്ഷിണം. ശിവക്ഷേത്രത്തിൽ ശ്രീകോവിലിനു ചുറ്റും സഞ്ചരിക്കുമ്പോൾ ഒരുകാരണവശാലും ഓവ് മുറിച്ച് കടക്കരുത്. ഭഗവാൻറെ ഓവ് മുറിച്ച് ഒരിക്കലും അപ്പുറത്തേക്ക് കടക്കാൻ പാടില്ല. ഓവ് മുറിച്ച് കൊണ്ടുവരുന്ന യാതൊരു പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിൽ എടുക്കാൻ പാടുള്ളതല്ല.

ഭഗവാൻറെ ഓ വിൽ നിന്നും വരുന്ന തീർത്ഥം പലരും വാങ്ങി സേവിക്കാറുണ്ട്. പരമശിവൻ ദേവകന്യകയെ ജഡയിൽ സ്വീകരിച്ചിട്ട് ഒരു വഷത്തേക്ക് തിരിച്ചുകൊണ്ട് ഓവിനെ ഗംഗാനദിയായി സങ്കൽപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ആ കാരണത്താലാണ് ഓവിനെ മറികടന്ന് പോകരുത് എന്ന് നമ്മൾ പറയുന്നത്. ഇതിനെക്കുറിച്ച് ഇനി കൂടുതലായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.