ഇവ വീട്ടിൽ ഒരിക്കലും കുറയാൻ പാടില്ല

വീട്ടിൽ ഒരിക്കലും കുറയാൻ പാടില്ല അത് 5 വസ്തുക്കളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഈ പറയുന്ന വസ്തുക്കൾ വീട്ടിൽ കുറവ് ഉണ്ടാവുകയാണെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാവുക എന്നുള്ളതിനെ കുറിച്ച് ഇവിടെ വ്യക്തമായി പറയുന്നു. വീട്ടിൽ ലക്ഷ്മിദേവിയുടെ കടാക്ഷം കുറയാതിരിക്കണം  എന്നുണ്ടെങ്കിൽ ഇവിടെ പറയാൻ പോകുന്ന 5 വസ്തുക്കൾ ഒരിക്കലും വീട്ടിൽ കുറയാൻ പാടില്ല. ഇത് കുറയാതെ നോക്കുന്നത് നമ്മുടെ കടമയാണ് അല്ലെങ്കിൽ ഉത്തരവാദിത്വമാണ്. ലക്ഷ്മീദേവി ഓരോ വീടുകളിലും ഈ പറയാൻ പോകുന്ന വസ്തുക്കളിൽ വസിക്കുന്നുണ്ട്. അങ്ങനെയുള്ള വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ലക്ഷ്മി കടാക്ഷം നമുക്ക് തീർച്ചയായും ലഭിച്ചുകൊണ്ടിരിക്കും.

ആദ്യം തന്നെ പറയുന്നു ഈ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടാകണം. പിന്നീട് ആ വസ്തുക്കൾ കുറയാതെ നമ്മൾ സൂക്ഷിക്കുകയും വേണം. കാരണം ഞാൻ പറയാൻ പോകുന്ന ഈ 5 വസ്തുക്കൾ വീട്ടിൽ ഇല്ലാത്ത ആളുകളുണ്ട്. അപ്പോൾ ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ ഇല്ലെങ്കിൽ വേഗം തന്നെ വാങ്ങി സൂക്ഷിക്കേണ്ടതാണ്. പിന്നീട് അത് കുറയാതെ നിങ്ങൾ സൂക്ഷിക്കുകയും വേണം. അപ്പോൾ തീർച്ചയായും നിങ്ങൾ ഈ 5 വസ്തുക്കൾ വീട്ടിൽ വാങ്ങി വയ്ക്കാൻ ശ്രമിക്കേണ്ടതാണ്. ഇനി ഒട്ടും തന്നെ സമയം കളയാതെ ഈ 5 വസ്തുക്കൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതിൽ ആദ്യമായി വരുന്നത് ഉപ്പ് ആണ്.

ഉപ്പ് നമ്മുടെ വീട്ടിൽ എപ്പോഴും കാണണം അത് ഒരിക്കലും തീരാൻ പാടില്ല. അതുപോലെ ഇത് ഒരു പരിധിക്ക് താഴെ കുറയാനും പാടില്ല. ആ ഉപ്പിനെ അളവ് കുറയാതെ നമ്മൾ സൂക്ഷിക്കണം. കാരണം ലക്ഷ്മിദേവി വന്നത് കടലിൽ നിന്നാണ്. അതുകൊണ്ടുതന്നെ കടലിൽ നിന്നും ലഭിക്കുന്ന എന്ത് വസ്തുക്കളിലും ലക്ഷ്മീദേവി വാസം ഉറപ്പിക്കുന്നുണ്ട്. ആ വസ്തുക്കളൊക്കെ നമുക്ക് ഐശ്വര്യം കൊണ്ടു തരുന്നവയാണ്. ഉപ്പ മാത്രമല്ല മുത്തുകൾ ചിപ്പികൾ ശംഖുകൾ ഇതിൽ എല്ലാം ലക്ഷ്മീദേവി വാസം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും ഉപ്പ് വീട്ടിൽ കുറയാൻ നിങ്ങൾ ഒരിക്കലും അവസരം കൊടുക്കരുത്. നമ്മൾ ഏതു പാത്രത്തിൽ ആണ് ഉപ്പ് സൂക്ഷിക്കുന്നത് ആ പാത്രം എപ്പോഴും നിറഞ്ഞിരിക്കുന്ന രീതിയിൽ സൂക്ഷിക്കേണ്ടതാണ്.