ജീവിതത്തിൽ ഇതിലും മഹത്തായ മറ്റൊരു കാര്യം ചെയ്യാനില്ല

ഇന്നത്തെ വിഷയം വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്താണ് ഇത്രയും അധികം പ്രാധാന്യം എന്ന് ചോദിച്ചു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ഏതൊരു വ്യക്തിയും ജാതിമതഭേദമന്യേ ഓർമ്മയിൽ സൂക്ഷിക്കേണ്ടതും പ്രവർത്തി ഫലത്തിൽ കൊണ്ടുവരേണ്ടത് ആയ ഒരു കാര്യം ആണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇവിടെ ഞാൻ ഏറ്റവും ആദ്യം പറയുന്നത് മഹാഭാരതത്തിൽ അധികം ആരും തന്നെ കേട്ടിട്ടില്ലാത്ത ഒരു പ്രാവശ്യം കേട്ടാൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ചെറിയ ഗുണപാഠ കഥയാണ്.

മഹാഭാരതത്തിലെ രചയിതാവ് വേദവ്യാസനാണ് എന്ന് എല്ലാവർക്കുമറിയാം. അതുപോലെതന്നെ അദ്ദേഹത്തിൻറെ അറിവ് എത്രയും യും കൂടുതലാണ് എന്ന് പറയാൻ നിഘണ്ടുവിൽ യാതൊരുവിധ വാക്യവും ഇല്ല. ഇവിടെ യുധിഷ്ഠരൻ എന്ന കഥാപാത്രത്തെ ഇങ്ങനെ പറയാൻ കാരണം ഇത് കേൾക്കുന്ന ഒരു വ്യക്തി ജീവിതത്തിൽ ഒരിക്കലും ഇത് മറക്കാൻ പാടുള്ളതല്ല. മാത്രമല്ല മഹാഭാരതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്യാരക്ടർ യുധിഷ്ഠരൻ തന്നെയാണ്. അപ്പോൾ ഇത് കേൾക്കുന്ന ആളുകൾ ഒരിക്കലും ഇത് ഒരു കഥ ആയിട്ടല്ല ഉൾക്കൊള്ളേണ്ടത്. മറിച്ച് നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു ജീവിത പ്രതിസന്ധി ആയിട്ട് വേണം ഇത് കാണാൻ. അതുപോലെതന്നെ ഈ വിഷയം ഇവിടെ തെരഞ്ഞെടുക്കാൻ വേണ്ടി മറ്റു പല കാരണങ്ങളുമുണ്ട്.

അത് പറയാതെ അടുത്ത വിഷയത്തിലേക്ക് പോയിട്ട് യാതൊരുവിധ കാര്യവുമില്ല. കഴിഞ്ഞ വീഡിയോയിൽ വന്ന ഒരു കമൻറ് ആണ് ഇത്. ഞാൻ എൻറെ ചെറുപ്പം മുതലേ ഈശ്വരനെ പൂജിച്ച് എനിക്ക് കിട്ടിയത് ദാരിദ്ര്യം മാത്രമാണ്. അതുപോലെതന്നെ കുറെ കടബാധ്യതകൾ ആണ് എനിക്ക് ധനമായി ലഭിച്ചത്. ഈയാഴ്ച തന്നെ ഇനി ഞാൻ എല്ലാം ഉപേക്ഷിക്കും. എങ്കിലും ഞാൻ ഈശ്വരനെ ഇപ്പോഴും വെച്ച് പൂജിക്കുന്നു. ഈ ഒരു കമൻറ് ആണ് ഇങ്ങനെ ഒരു വിഷയം ഇന്ന് തെരഞ്ഞെടുക്കാൻ വേണ്ടി എന്നെ പ്രേരിപ്പിച്ചത്.