കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുവാൻ ഇങ്ങനെ ചെയ്യൂ

അത്യധികം വിശേഷപ്പെട്ട വെള്ളിയാഴ്ച പൂജയെ കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വ്യക്തമായി സംസാരിക്കാൻ പോകുന്നത്. മഹാലക്ഷ്മി ആണ് ദേവത. വ്രതമെടുത്ത് വേണം വെളുത്ത പൂക്കൾ ഉപയോഗിച്ച് മഹാലക്ഷ്മിക്ക് പൂജ ചെയ്യാൻ. സാധാരണയായി ഭഗവതിക്ക് ചുവന്ന പൂക്കൾ ഉപയോഗിച്ചാണ് പൂജ ചെയ്യാറുള്ളത്. എന്നാൽ ഇവിടെ സൗമ്യ ഭാവത്തിൽ ആയതുകൊണ്ടാണ് വെളുത്ത പൂക്കൾ ഉപയോഗിച്ച് നമ്മൾ പൂജ ചെയ്യുന്നത്. എന്താണ് വ്രതത്തോട് കൂടിയുള്ള പൂജയുടെ ലക്ഷ്യം എന്നു പറഞ്ഞാൽ നമ്മുടെ ഗൃഹത്തിൽ ധനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങൾക്കും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. നൂറ്റാണ്ടുകൾ വർഷം മുന്നേയുള്ള ഒരു രഹസ്യ ക്രിയ തന്നെയാണ് ഇത്.

നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ ഭക്തിയാണ് ശക്തി. അടിയുറച്ച ഈശ്വര വിശ്വാസം മാത്രമാണ് കലുഷിതമായ ഈ കാലത്തെ രക്ഷപ്പെടാനുള്ള ഒരേ ഒരു മാർഗം. ഈശ്വര വിശ്വാസം ആണ് വേണ്ടത് അല്ലാതെ അന്ധവിശ്വാസം അല്ല വേണ്ടത്. കഴിഞ്ഞ വീഡിയോയിൽ ഒരു ചെറുപ്പക്കാരൻ ഒരു മെസ്സേജ് അയച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്നത് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞ ഈ കാര്യം അന്ധവിശ്വാസമല്ലേ എന്നാണ്. ഈ ചെറുപ്പക്കാരനെ കുറ്റം പറയാൻ സാധിക്കുകയില്ല കാര്യം എന്താണെന്ന് വെച്ചാൽ ഇവിടെ പറയുന്ന എല്ലാവിധ കാര്യങ്ങളും ന്യൂജനറേഷൻ ചിന്താഗതിയുള്ള ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. ഇനി ഇതിൻറെ വാസ്തവം എന്താണെന്ന് പറയാം.

താഴെപ്പറയുന്ന രണ്ട് കാര്യങ്ങളും സങ്കല്പം മാത്രമായി ആണ് പറയുന്നത്. അങ്ങനെ പറയാൻ സാധിക്കൂ. നിവേദ്യം സമർപ്പിക്കുന്ന സമയത്ത് ഇതിൽ കൂടെ നടക്കാൻ പാടില്ല. ഭഗവാൻറെ നാമം ശ്രീകോവിലിൽ നിന്നും നിവേദിതൃ ലേക്ക് നീണ്ടുകിടക്കുന്നതായി ആണ് സങ്കല്പം. അതുകൊണ്ട് ഇത് മറികടക്കാൻ പാടുള്ളതല്ല. ശിവക്ഷേത്രത്തിൽ നിവേദ്യം സമർപ്പണം നടക്കുന്ന സമയത്ത് പുറത്ത് ഇറങ്ങി നിൽക്കുന്നതിനെ മറ്റു കാരണമുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്നുപറയുന്ന രോഗത്തെ വലതു കാലിന് അടിയിൽ ചവിട്ടി പിടിച്ചിരിക്കുന്നു എന്നാണ് സങ്കല്പം. നടരാജനൃത്ത പ്രതിമയെ കണ്ടാൽ ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.