ജീവിതത്തിൽ വിജയം നേടാൻ ഇത് മനസ്സിലാക്കിയാൽ മതി

ഒരു വ്യക്തിയുടെ ചിന്ത വാക്ക് പ്രവർത്തി ഇവ മൂന്നും ഏകോപിപ്പിക്കാൻ കഴിയാത്ത ആളുകളാണ് ജോത്സ്യന്മാർ മന്ത്രവാദികൾ എന്നിവരുടെ സഹായം തേടി പോകുന്നത്. എത്ര വലിയ പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ബുദ്ധി എന്നിലുണ്ട് എന്നുള്ള ബോധം ഉള്ള ആർക്കും ഉപദേശം തേടാനായി മറ്റൊരാളുടെ അടുത്തേക്ക് പോകേണ്ട കാര്യമില്ല. ഇന്നത്തെ നിങ്ങളുടെ പ്രവർത്തിയാണ് നാളത്തെ നിങ്ങളുടെ ഭാവി എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഈശ്വരനല്ല അതിൽ തീരുമാനം എടുക്കുന്നത്. ഒരു വ്യക്തി സ്വയം എനിക്ക് രക്ഷപ്പെടണം എന്ന് തീരുമാനിച്ചാൽ മാത്രമേ അവിടെ മന്ത്രങ്ങളും തന്ത്രങ്ങളും എല്ലാം നടക്കുകയുള്ളൂ.

മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ഇല്ല. ഈ പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് വേണം ഇന്നത്തെ ഈ വിഷയം നിങ്ങൾ കേൾക്കാൻ. ഏറ്റവുമാദ്യം പ്രധാനപ്പെട്ട ഒരു കാര്യം ഒന്ന് കൂടി സൂചിപ്പിക്കട്ടെ. ഇനി ഇനിമുതൽ ഈ ചാനലിൽ വീഡിയോ 10 ദിവസം കൂടുമ്പോൾ ഒരു വീഡിയോ എന്നനിലയിലാണ് ഇടുന്നത്. എത്രയധികം വീഡിയോ ചെയ്യുന്നു എന്നതിലല്ല കാര്യം അത് വ്യക്തികൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന ഉണ്ടോ എന്നാണ് ഇവിടെ ഞാൻ നോക്കുന്നത്. നിങ്ങളിൽ അപൂർവം കുറച്ച് ആളുകൾക്ക് മാത്രം അറിയുന്ന ഒരു വാസ്തവം ഇവിടെ ഞാൻ പറയാം.

ഇവിടെ ഭൂരിഭാഗം യൂട്യൂബർ മാരും അവരുടെ ചാനലിൽ ആസ്ട്രോളജി വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ്. എന്നാൽ ഇവർ ആരും ഈ സത്യം നിങ്ങളോട് തുറന്നു പറയുകയില്ല. അങ്ങനെ തുറന്നു പറയണം എന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ ഈ ഭൂരിഭാഗം ആളുകളിൽ വളരെ ചുരുക്കം കുറച്ച് ആളുകൾ വളരെ അധികം അപകടകാരികളാണ്.