ഇവ തമ്മിലുള്ള ബന്ധം നിങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്

ഇന്നത്തെ വീഡിയോയിൽ പറയുന്നത് നമ്മൾ നിസ്സാരമാണ് എന്ന് കരുതി തള്ളിക്കളയുന്നതോ നമ്മൾ അറിഞ്ഞിരിക്കേണ്ട അതിപ്രധാനമായ കാര്യങ്ങൾ അതിലുളള അഗ്നതയോ സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. ചില ആളുകൾക്ക് വലിയതോതിൽ സമ്പത്ത് ഉണ്ടായിരിക്കും. പക്ഷേ അവർക്ക് ഉണ്ടാവുന്ന പ്രശ്നം എന്താണ് എന്ന് വെച്ചാൽ മനസ്സമാധാനം ഉണ്ടാവുകയില്ല. കാരണം കുടുംബത്തിൽ സ്വസ്ഥത ഇല്ല. അതായത് ഇട്ടു മൂടാൻ ഉള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ പോലും ഒരു ഉറക്ക ഗുളിക കഴിച്ചാൽ മാത്രമേ ഉറങ്ങാൻ സാധിക്കൂ എന്നുള്ള അവസ്ഥയാണ് അവർക്ക് ഉള്ളത്. ഇതാണ് അവസ്ഥ എങ്കിൽ പിന്നീട് എത്ര സമ്പത്ത് ഉണ്ടായിട്ടും എന്താണ് കാര്യം.

അതുപോലെ മറ്റു ചില വീടുകളിൽ കാണുന്നത് എന്തൊക്കെ ചെയ്തിട്ടും കടം കൂടിക്കൂടിവരികയാണ്. അല്ലാതെ അതിന് യാതൊരുവിധ കുറവുണ്ടാകുന്നില്ല. കാണാത്ത ജ്യോത്സ്യന്മാർ ഇല്ല. കഴിക്കാത്ത വഴിപാടുകൾ ഇല്ല. പോകാത്ത ദേവാലയങ്ങളും ഇല്ല. ഇവിടെ ഹിന്ദു ക്രിസ്ത്യൻ മുസ്ലിം എന്നൊന്നും യാതൊരുവിധ വേർതിരിവും ഇല്ല. മതങ്ങൾ എല്ലാം നമ്മൾ മനുഷ്യർ തന്നെ ഉണ്ടാക്കി വെച്ചിട്ട് ഉള്ളതാണ്. പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ ജാതിയും മതവും എന്തെങ്കിലുമുണ്ടോ!

ഇങ്ങനെയുള്ള ഒരു അവസ്ഥ ഒരു കുടുംബത്തിന് അല്ലെങ്കിൽ വ്യക്തിക്ക് ഉണ്ടാകുമ്പോൾ പണം ഒരു പ്രശ്നമല്ല. ഏതുവിധേനയും ഈ കെണിയിൽ നിന്നും രക്ഷപ്പെടണം അതിനെ എന്താണ് പ്രതിവിധി എന്നാണ് അവർ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ ഒരു ഉസ്താദിൻറെ അടുത്ത് പോകും അല്ലെങ്കിൽ ജോത്സ്യൻ അതിൻറെ അടുത്ത് പോകും അല്ലെങ്കിൽകാർമികൻറെ അടുത്തേക്ക് പോകും. ഇതും അല്ലെങ്കിൽ ശുദ്ര കർമങ്ങൾ ചെയ്യുന്ന ഒരു മാന്ത്രികനെ സമീപിക്കുന്നു. ഒട്ടുമിക്ക ആളുകളും ഇവിടെ പറ്റിക്കപെടുകയാണ് ചെയ്യുന്നത്.