വിവാഹത്തെ ഇനി പേടിക്കേണ്ട വിവാഹത്തെ പേടിച്ച് നിൽക്കുന്ന തലമുറ

വിവാഹത്തെ പേടിച്ചു നിൽക്കുന്ന തലമുറ അതാണ് ഇന്നത്തെ വിഷയം. ഇന്ന് പല കുട്ടികളും പഠിച്ചു നല്ല ഉന്നതവിദ്യാഭ്യാസ തലത്തിൽ എത്തിയിട്ടും വിവാഹത്തെ കുറിച്ച് പറയുമ്പോൾ പെൺകുട്ടികൾക്ക് ആണെങ്കിലും ആൺകുട്ടികൾക്ക് ആണെങ്കിലും അതൊരു പേടിസ്വപ്നമാണ്. പല മാതാപിതാക്കൾക്കും ഉള്ള ഒരു പരാതിയാണ് വിവാഹത്തിന് കാര്യം പറയുമ്പോൾ മക്കൾ ശക്തമായി എതിർക്കുന്നു എന്ന്.

പലർക്കും വിവാഹം എന്നു പറയുമ്പോൾ ഒരു പേടിപ്പിക്കുന്ന സ്വപ്നമായി മാറുകയാണ്. ക്രിസ്ത്യൻ സമൂഹത്തിൽ ഒക്കെ വിവാഹത്തിനു മുന്നേ പൂർവികേന്ദ്ര ക്ലാസുകൾ എടുക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് മനസമ്മതം കഴിഞ്ഞ ആൺകുട്ടിക്കും പെൺകുട്ടിക്കും വിവാഹ ബന്ധത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് അവർക്ക് പല തരത്തിലുള്ള കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ട് വിവാഹ ജീവിതവും കുടുംബ ജീവിതവും എങ്ങനെ കൊണ്ടുപോകണം എന്ന് അവരെ പരിപൂർണ്ണമായി മനസ്സിലാക്കിപ്പിക്കുന്ന ക്ലാസുകൾ നൽകുന്നുണ്ട്. എന്നാൽ മറ്റുള്ള ജാതികളിൽ ഇത്തരത്തിലുള്ള ക്ലാസുകൾ ഇല്ല.

ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചോളാം എന്നതാണ് ഇപ്പോഴത്തെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും രീതി. എന്നാൽ ഈ പ്രണയത്തിലും പരാജയം തന്നെയാണ് അവർക്ക് നേരിടേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വിവാഹം കഴിഞ്ഞ് കുടുംബം ജീവിതവും പലർക്കും ഒരു പേടി സ്വപ്നമായി മാറുകയാണ്. നിരന്തരം എല്ലാവരും വിവാഹമോചനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. രണ്ടു വീട്ടുകാർക്കും ഇഷ്ടപ്പെട്ട അതിനുശേഷം വിവാഹനിശ്ചയം കഴിഞ്ഞിട്ടും അത് പിരിഞ്ഞു പോകുന്ന സന്ദർഭങ്ങൾ ഇപ്പോൾ ഏറിവരികയാണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.