നിങ്ങളുടെ പിറന്നാൾ ദിവസം ഇങ്ങനെ ഒരിക്കലും ചെയ്യരുത്

നമ്മുടെ പിറന്നാൾ ദിവസം എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗങ്ങളാണ് അല്ലെങ്കിൽ കാര്യങ്ങളാണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിൽ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ചില ആളുകൾ പിറന്നാൾ ദിവസത്തിൽ ക്ഷേത്രത്തിൽ പോകാറുണ്ട് അല്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെട്ട ദേവാലയങ്ങളിൽ പോകാറുണ്ട്. അതുപോലെ മറ്റുചിലർ സിനിമയ്ക്ക് പോകാറുണ്ട് അതുപോലെ വിനോദയാത്രക്ക് പോകാറുണ്ട്. അങ്ങനെ പലരും പല തരത്തിലാണ് പിറന്നാൾ ദിവസം ആഘോഷിക്കാറുള്ളത്. ഇതിൽ ഏതൊക്കെ കാര്യങ്ങളാണ് ശരിയായത് അതുപോലെ എന്തൊക്കെ കാര്യങ്ങളാണ് ശരിയല്ലാത്തത് തുടങ്ങിയവ നമുക്ക് കൃത്യമായി നോക്കാം.

കുതിരലാടം അതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരിക്കും. അത് നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ഉള്ള ഗുണം എന്താണ് എന്ന് വെച്ചാൽ നെഗറ്റീവ് എനർജി കൾ പുറന്തള്ളുകയും അതുപോലെ പോസിറ്റീവ് എനർജി കളെ അത് വീട്ടിലേക്ക് ആകിരണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ പിറന്നാൾ ദിവസം ഇത് നമ്മുടെ തലയിണക്കടിയിൽ വെച്ച് കിടക്കുകയാണെങ്കിൽ ആ വർഷം മുഴുവൻ നമുക്ക് ഐശ്വര്യപ്രദമായിരിക്കും എന്നും മറ്റു തടസ്സങ്ങളൊന്നും ജീവിതത്തിൽ ഉണ്ടാവുകയില്ല എന്നും അതുപോലെ വളരെ അനുകൂലമായ ഒരു വർഷം ആയിരിക്കും നമുക്ക് ലഭിക്കുക എന്നും പറയപ്പെടുന്നു.

അതുപോലെതന്നെ പിറന്നാൾ ദിവസം നിങ്ങൾ കാലത്തെ കുളിച്ചു ശുദ്ധി ആയതിനുശേഷം 21 അരിമണി എടുത്തു മഞ്ഞ പേപ്പറിലോ അല്ലെങ്കിൽ മഞ്ഞ തുണിയിലോ പൊതിഞ്ഞ് നിങ്ങളുടെ പേഴ്സിലെ അല്ലെങ്കിൽ പോക്കറ്റില് വെക്കുകയാണെങ്കിൽ നിങ്ങൾക്ക് അന്നത്തെ ദിവസവും അതുപോലെതന്നെ ആ ഒരു വർഷം മുഴുവനും അനാവശ്യമായ ചിലവുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നും പറയപ്പെടുന്നു.