മൂല കുടുംബക്ഷേത്രം എന്നാൽ ഇതാണ്

ഇന്ന് പറയാൻ പോകുന്നത് എന്താണ് എന്ന് വെച്ചാൽ കുടുംബക്ഷേത്രം എന്ന് പറഞ്ഞാൽ എന്താണ് അതിനെ പറ്റിയാണ്. കുടുംബക്ഷേത്രം മറന്നാൽ എന്താണ് സംഭവിക്കുക? ഒരു വ്യക്തി തൻറെ കുടുംബ ക്ഷേത്രം എങ്ങനെ കണ്ടെത്തും? ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ ആരാധനാമൂർത്തിയെ എങ്ങനെ കണ്ടുപിടിക്കും? ഈ പ്രധാനപ്പെട്ട വിഷയങ്ങളിൽ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈ ചാനലിലെ വീഡിയോകൾ മുഴുവൻ സർവ്വ ജാഥ മതസ്ഥർക്കും ഒരുപോലെ ഗുണകരം ആകണം എന്ന കാഴ്ചപ്പാട് കൂടിയാണ് നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളെ ഈ വീഡിയോയിൽ കുത്തി കലർത്തുക യില്ല. എന്നാൽ ഐതിഹ്യങ്ങൾ ഇതിൽ കൂടി ചേർന്നതാണ്. ഐതിഹ്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള കാരണം എന്താണ് എന്ന് വച്ചാൽ ഉപ്പില്ലാത്ത ഭക്ഷണം ആർക്കും തന്നെ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ടാണ് ഐതിഹ്യങ്ങൾ ഇതിൽ കൂട്ടിച്ചേർത്തു പറയുന്നത്. അന്ധവിശ്വാസത്തെ വിഷം പോലെ തീർക്കണം. കാരണം അത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ തന്നെ ആപത്താണ്. അങ്ങനെയുള്ള ആളുകളുടെ വാക്കുകൾക്ക് നിങ്ങൾ ചെവി കൊടുക്കുകയാണെങ്കിൽ നിങ്ങളിലുള്ള ഈശ്വരാധീനം പോലും ഇല്ലാതാകുന്നതാണ്.

ഏറ്റവും ആദ്യം തന്നെ ഇവിടെ പറയാൻ പോകുന്നത് മിക്കവാറും ആളുകളും ചോദിക്കുന്ന ഒരു കാര്യമാണ്. കുടുംബ ക്ഷേത്രം മറന്നാൽ എന്താണ് സംഭവിക്കുക എന്നൊക്കെ പലരും ചോദിക്കാറുണ്ട് അതിനുള്ള ഉത്തരം ഇതാണ്. ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. എന്നാൽ നിങ്ങൾ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മൂല കുടുംബക്ഷേത്രം കണ്ടെത്തി ആരാധന തുടങ്ങിയതിനു ശേഷം അത് പാതിവഴിയിൽ നിർത്തിയാൽ ജീവിതത്തിൽ പല പ്രശ്നങ്ങളും തലപൊക്കാൻ തുടങ്ങുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളും.