തല ഈ ദിശയിൽ വച്ച് കിടന്നുറങ്ങരുത്

വാസ്തുപ്രകാരം വീടിന് ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങൾ എന്തിനാണെന്ന് എല്ലാവർക്കും അറിയുന്നത് തന്നെയാണ്. വാസ്തു വളരെ പ്രാധാന്യത്തിന് കൂടി വീട്ടിൽ സംരക്ഷിച്ച് പോവുകയാണെങ്കിൽ വീടിന് ഉണ്ടാകുന്ന ഐശ്വര്യം ഒക്കെ വളരെ അനുകൂലമായിരിക്കും. നമ്മൾ ഉറങ്ങുമ്പോൾ എവിടെയാണ് ഉറങ്ങേണ്ടത് എങ്ങോട്ടേക്കാണ് തലവെച്ച് കിടന്നു ഉറങ്ങേണ്ടത് അതിനെ കുറിച്ച് വളരെ വിശദമായ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. വാസ്തു അനുസരിച്ച് ഒരാളുടെ ഉറക്കം വീടിന് അകത്ത് വളരെ ശാന്തിയും സമാധാനത്തോടും കൂടി ഉറങ്ങേണ്ടത് ആവശ്യമാണ്.

കാരണം ഒരു ദിവസം മുഴുവൻ അധ്വാനിച്ച് മനസ്സും ശരീരവും ക്ഷീണത്തോടെ കൂടി വീട്ടിലേക്ക് വരുമ്പോൾ വീട്ടിൽ വളരെ സ്വസ്ഥതയും സമാധാനത്തോടും കൂടി ഒന്നു കിടക്കണമെന്ന ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കയില്ല. ഒരു ദിവസം ആറു മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഒരാൾ ഉറങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. അപ്പോൾ മനസ്സിനും ശരീരത്തിനും അതിൻറെ തായ് സുഖമായി നിദ്ര ലഭിക്കുന്നതാണ്. ഒരാൾ കിടക്കേണ്ട സ്ഥലവും അതുപോലെതന്നെ അയാൾ എങ്ങനെയാണ് കിടക്കേണ്ടത് എന്നൊക്കെ വാസ്തു അനുസരിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

കാരണം ഉറങ്ങുന്ന സമയം ഒരു തരത്തിലുള്ള ബുദ്ധിമുട്ടും എനർജിയുടെ ഊർജ്ജത്തിന് സ്ഥലത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആ വ്യക്തിയുടെ ജീവിതത്തിനും അതുപോലെ ആരോഗ്യത്തിനും വളരെയധികം ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ വാസ്തു സംബന്ധിച്ച് നോക്കുമ്പോൾ ഒരാൾ കിടന്നുറങ്ങേണ്ടത് തെക്കുവശത്ത് തല വെച്ച് വടക്കോട്ട് ദർശനമായിട്ടാണ് കിടക്കേണ്ടത്. അതുപോലെതന്നെ കിഴക്ക്-പടിഞ്ഞാറ് ആയി കിടക്കുമ്പോൾ തല കിഴക്കുഭാഗത്തും കാല പടിഞ്ഞാറ് ഭാഗത്തും വരത്തക്ക രീതിയിലാണ് കിടക്കേണ്ടത്.