ഇങ്ങനെ ചെയ്യുകയാണെങ്കിൽ, ആമാശയ സംബന്ധമായ രോഗങ്ങൾ ഒന്നും നിങ്ങളെ ബാധിക്കില്ല.

പലപ്പോഴും ആസിഡിറ്റി ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾ ആയിരിക്കും നാം. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതിന്റെ കാരണം അറിയുകയാണ് എന്നുണ്ടെങ്കിൽ, ഇതിനെ പൂർണ്ണമായും അകറ്റാനുള്ള മാർഗവും നമുക്ക് കണ്ടെത്താനാകും. ആസിഡ് എന്നത് ഒരു മനുഷ്യ ശരീരത്തിലെ ദഹനത്തിന് വളരെയധികം അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാൽ ഈ ആസിഡ് ആമാശയത്തിന്റെ ഭിത്തിയെ ബാധിക്കാതിരിക്കാനുള്ള സംരക്ഷണ പാളിയും ആമാശയത്തിനുണ്ട്. പലപ്പോഴും ഇതിന് ക്ഷയം സംഭവിക്കുമ്പോഴാണ് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അമിതമായി ഉണ്ടാകാനുള്ള കാരണം.

നാം ഭക്ഷണം വായിലൂടെ കഴിച്, ഇത് അന്ന നാളത്തിലൂടെ ഇറങ്ങി വൻകുടലിലൂടെ സഞ്ചരിച്ച്, ആമാശയത്തിൽ എത്തി, ആമാശയത്തിൽ ഇത് മിക്സ് ചെയ്യപ്പെട്ട്, മിക്സിയിൽ അരക്കുന്നതുപോലെ തന്നെ ആ ഭക്ഷണത്തിന് ഏറ്റവും അധികം മിക്സ് ചെയ്ത് ദഹിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശരിയായ രീതിയിൽ അല്ല നടക്കുന്നത് എന്നുണ്ടെങ്കിൽ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ആദ്യമേ തിരിച്ചറിഞ്ഞ് മാറ്റിയെടുക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഇത് ശരീരത്തിൽ പല രോഗങ്ങളും വരുത്തി വയ്ക്കാൻ കാരണമാകുന്നു. പ്രധാനമായും അൾസർ ക്യാൻസർ എങ്ങനെയുള്ള രോഗങ്ങൾക്ക് ഈ അസിഡിറ്റി ഒരു കാരണമാകാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണങ്ങളെ ഏറ്റവും ആരോഗ്യപ്രദമാക്കി മാറ്റാൻ ശ്രമിക്കേണ്ടതുണ്ട്. പച്ചക്കറികൾ ആണെങ്കിലും ഫ്രൂട്ട്സ് ആണെങ്കിലും കടകളിൽ നിന്നും മേടിച്ച് നല്ലപോലെ കഴുകി ഉപയോഗിക്കുക. കഴുകാനായി കടലപ്പൊടി ഉഴുന്ന് എന്നിവയെല്ലാം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *