ഇന്നത്തെ കാലത്ത് യൂറിക്കാസിഡ് എന്നത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു. യൂറിക്കാസിഡ് എന്ന ഘടകം ഒരു മനുഷ്യ ശരീരത്തിലെ ആവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്. എന്നാൽ 3.5 മുതൽ 7 വരെയാണ് സാധാരണഗതിയിൽ ഇതിന്റെ നോർമൽ ലെവൽ. ഇതിനേക്കാൾ കൂടുതലായി വരുന്ന സമയത്ത്, 6 എന്ന അളവിലേക്ക് എത്തുമ്പോൾ തന്നെയോ ശരീരത്തിൽ വലിയ വേദനകൾ ഉണ്ടാകുന്നതായി കാണാം.
പ്രധാനമായും യൂറിക് ആസിഡിന്റെ ബുദ്ധിമുട്ട് ആദ്യം ആരംഭിക്കുന്നത് തള്ളവിരലിലൂടെയാണ്. തള്ളവിരലിന് വേദന, നീര്, ചൊറിചിൽ, എന്നിവയെല്ലാം യൂറിക് ആസിഡ് ബുദ്ധിമുട്ട് കൊണ്ട് കാണാറുണ്ട്. പലപ്പോഴും ഈ യൂറിക്കാസിഡ് അമിതമായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെട്ട് ഇത് ശരീരത്തിന്റെ സന്ധികൾക്ക് ഇടയിൽ ചെന്ന് ക്രിസ്റ്റൽ രൂപം പ്രാപിക്കുകയും, ആ സന്ധികൾക്ക് തകരാറുകൾ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതുമൂലം ശരീരത്തിന് അമിതമായ വേദനകളും, വാദത്തിന്റെതിന് സമാനമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്.
ഇത്തരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രധാന കാരണം നാം ഭക്ഷണത്തിലൂടെ കഴിക്കുന്ന പ്രോട്ടീൻ ആണ്. പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണ് എങ്കിൽ കൂടിയും, അമിതമായി പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുമ്പോൾ ഇതിലെ പ്യൂരിൻ എന്ന അംശം ധാരാളമായി യൂറിക്കാസിഡ് ഉത്പാദിപ്പിക്കുന്നു. ഇങ്ങനെയുള്ള യൂറിക് ആസിഡ് പ്രശ്നങ്ങളെ ഒഴിവാക്കാൻ ദിവസവും ഒരുപിടി തഴുതാമ ഇലയും, ഒരു കഷണം നാരങ്ങയും, ഒരു സ്പൂൺ ആപ്പിൾ സിഡർ വിനെഗറും കൂടി മിക്സ് ചെയ്ത് ആവശ്യമായ അളവിൽ വെള്ളം തിളപ്പിച്ച് ഇത് ദിവസവും കുടിക്കുന്നത് വളരെ ഉപയോഗപ്രദമാണ്.