ഇന്ന് ആളുകൾക്ക് ബ്ലഡ് പ്രഷർ എന്നത് വളരെ സാധാരണമായ ഒരു രോഗാവസ്ഥയായി മാറിയിട്ടുണ്ട്. അത്രയധികം ആളുകൾക്ക് ബിപി എന്ന പ്രശ്നമുണ്ട്. അമിതമായ സ്ട്രെസ്സ്, ജോലിഭാരം, കുടുംബഭാരം, മക്കളെ കുറിച്ചുള്ള ടെൻഷനുകൾ എല്ലാ തരത്തിലുള്ള ടെൻഷനുകളും ഇവർക്ക് പ്രഷറായി ശരീരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ ഒരു ദുരന്തത്തിനെ ഒഴിവാക്കാനായി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനായി മരുന്നുകൾ കഴിക്കുന്ന ആളുകളുണ്ട്. ഒന്നും രണ്ടും മൂന്നും മരുന്നുകൾ വരെ ഇതിനായി കഴിക്കുന്ന ആളുകളും ഉണ്ട്. ബ്ലഡ് പ്രഷറിനുള്ള ഇത്രയും മരുന്നുകൾ കഴിച്ചിട്ട് പോലും ഇത് നിയന്ത്രിക്കാൻ ആകാതെ വിഷമിക്കുന്നവരും നമുക്കിടയിലുണ്ട്.
നമ്മുടെ ആരോഗ്യരംഗം പഴയതുപോലെയല്ല, വളരെ വലിയ പുരോഗമനങ്ങളും, പുതിയ ചികിത്സാരീതികളും, പുതിയ മെത്തേഡുകളും എല്ലാം തന്നെ ആരോഗ്യ രംഗത്ത് നിലവിൽ വന്നിട്ടുണ്ട്. ഇത്തരത്തിൽ ബ്ലഡ് പ്രഷർ നിയന്ത്രിക്കാനായി നിലവിൽ വന്ന ഒരു ചികിത്സാ രീതിയാണ് ആർ ഡി എൻ എന്നത്. ഈ ചികിത്സ ചെയ്യുന്നതിലൂടെ നിങ്ങൾ കഴിക്കുന്ന പ്രഷറിന്റെ മരുന്നുകളെല്ലാം ഇനി ഉപേക്ഷിക്കാം.
പ്രധാനമായും ബ്ലഡ് പ്രഷർ കൂടാൻ ഇടയാക്കുന്നത് കിഡ്നിയിലേക്കുള്ള രക്തക്കുഴലുകൾക്ക് ചുറ്റുമായി നിലനിൽക്കുന്ന ഞരമ്പുകളുടെ അമിതമായ പ്രവർത്തനം വഴിയാണ്. ഈ ഞരമ്പുകളുടെ അധികമായ പ്രവർത്തനത്തെ നിയന്ത്രിച്ച് നിർത്താനാണ് ആർ ഡി എൻ ചികിത്സ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബ്ലഡ് പ്രഷറിന് വേണ്ടി നാലും അഞ്ചും മരുന്നുകൾ കഴിച്ചിരുന്നവർക്ക് ഒന്നോ രണ്ടാക്കി ചുരുക്കാനും, കഴിക്കാതെ പോലും പ്രഷർ നിയന്ത്രിക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് നാം എത്തിയിട്ടുണ്ട്.