ഇന്ന് നൂറിൽ 40 പേരും അനുഭവിക്കുന്നു ഈ പ്രശ്നങ്ങൾ.

നമ്മുടെ ജീവിതശൈലി ഇന്ന് വല്ലാതെ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല രീതിയിലുള്ള രോഗങ്ങളും, പുതിയ പല രോഗങ്ങളും നമുക്ക് വന്നുചേർന്നിട്ടുമുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളുടെയെല്ലാം ഏറ്റവും പ്രധാന അടിവേര് കിടക്കുന്നത് വയറിനകത്താണ്. കാരണം നാം കഴിക്കുന്ന പല ഭക്ഷണങ്ങളും, നമ്മുടെ ജീവിതരീതിയും, ഭക്ഷണം കഴിക്കുന്ന സമയങ്ങളും എല്ലാം തന്നെ വലിയ രീതിയിൽ നമ്മുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്നുണ്ട്.

പ്രധാനപ്പെട്ട എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം ദഹന വ്യവസ്ഥയിലുള്ള തകരാറുകൾ ആണ്. അതുകൊണ്ടുതന്നെ ശരീരം ചൊറിച്ചിൽ, മുടികൊഴിച്ചിൽ, താരൻ, തൈറോയ്ഡ്, ആമവാതം, ഓട്ടിസം, വെരിക്കോസ് വെയിൻ എന്നിവയുടെ എല്ലാം കാരണം തേടി പോകേണ്ടത് ദഹന വ്യവസ്ഥയിലേക്കാണ്. വയറിലുള്ള പ്രശ്നങ്ങൾ മാത്രമല്ല വയറിന്റെത്, ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വയറ്റിൽ നിന്നുമാണ് ഉടലെടുക്കുന്നത്. നമ്മുടെ ശരീരത്തിലേക്ക് വേണ്ടുന്ന രീതിയിലുള്ള നല്ല ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ നൽകാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ, ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉടലെടുക്കാൻ ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രോബയോട്ടിക്കുകളും, പ്രീബയോട്ടിക്കുകളും വളരെ ശ്രദ്ധാപൂർവ്വം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

   

ശരീരത്തിൽ കൃത്യമായ അനുപാതത്തിൽ ബാക്ടീരിയകളുടെ അളവ് നിൽക്കുകയാണ് എങ്കിൽ മാത്രമാണ് നല്ല ഒരു ദഹന വ്യവസ്ഥ നമുക്ക് ഉണ്ടാകുന്നത്. നല്ല ബാക്ടിരിയകളെക്കാൾ അധികമായി ചീത്ത ബാക്ടീരിയകളുടെ എണ്ണം വർദ്ധിക്കുമ്പോൾ പല തകരാറുകളും ദഹന വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നു. എന്നാൽ ഈ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ഇത്തരം തകരാറുകൾ ശരീരത്തിന് പൂർണ്ണമായും പലരീതിയിലും ബാധിക്കാൻ കാരണമാകാറുണ്ട്. പ്രധാനമായും ഈ അസ്വസ്ഥതകൾ ഉള്ളവരാണ് എങ്കിൽ പാലും പാൽ ഉൽപ്പന്നങ്ങളും ഉപേക്ഷിക്കുകയാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *