പലപ്പോഴും ക്ഷേത്രങ്ങളിൽ പോയി നാം പല ദൈവങ്ങളോടും പ്രാർത്ഥിക്കാറുണ്ട് എങ്കിലും, അവഗണിക്കപ്പെടുന്ന ഒരു ദൈവ കൂട്ടമാണ് നാഗദൈവങ്ങൾ. പലരും നാഗദേവന്മാരോടുള്ള പ്രാർത്ഥനയ്ക്ക് വൈശമ്യം കാണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നാഗ ദൈവങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നത് കൊണ്ടുതന്നെ പലരീതിയിലുള്ള ദോഷങ്ങളും ജീവിതത്തിൽ വന്നുചേരാൻ ഇടയുണ്ട്. പ്രത്യേകിച്ച് ആയില്യം നാളിൽ ജനിച്ച ആളുകളാണ് എങ്കിൽ തീർച്ചയായും വർഷത്തിൽ ഒരു തവണയെങ്കിലും നാഗദൈവങ്ങൾക്ക് വേണ്ടി വഴിപാടുകൾ നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അതിന്റേതായ ദോഷഫലങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടതായി വരും എന്ന കാര്യത്തിൽ തീർച്ചയാണ്.
നാഗങ്ങളോട് ഒരു തരത്തിലുള്ള ഉപദ്രവങ്ങളും നാം ചെയ്യുന്നത് വളരെയധികം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. നാഗ ദൈവങ്ങളെ നാം എത്രത്തോളം അടുത്ത് അറിയുന്നവോ അത്രയും നമുക്ക് ഫലം ചെയ്യാൻ സാധിക്കുന്ന ദൈവക്കൂട്ടമാണ് അവരുടേത്. പ്രധാനമായും ആയില്യം നാള് എന്നത് നാഗ ദൈവങ്ങളുടെ അനുഗ്രഹം പ്രത്യേകം ലഭിച്ചിട്ടുള്ള നാളുകാരാണ്. അതുകൊണ്ടുതന്നെ മാസത്തിൽ ഒരുതവണയെങ്കിലും നാഗ ദൈവങ്ങൾക്ക് വേണ്ട വഴിപാടുകൾ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ സാധിക്കാത്തവരാണ് എങ്കിൽ വർഷത്തിലൊരു തവണയെങ്കിലും ഇതിനായി സമയം കണ്ടെത്തണം.
വീടുകളിൽ പൊടിച്ചുണ്ടാക്കിയ മഞ്ഞൾപൊടി നാഗക്ഷേത്രങ്ങളിൽ വഴിപാടായി കൊടുക്കുന്നത് വളരെ ഫലം ചെയ്യുന്ന ഒരു കർമ്മമാണ്. ഇതുമാത്രമല്ല മഞ്ഞ നിറത്തിലുള്ള പൂക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ മാലകളും നാഗ പ്രതിഷ്ഠകളിൽ അർപ്പിക്കാവുന്നതാണ്. കൂടാതെ കവുങ്ങിൻ പൂക്കുല വഴിപാടായി നാഗക്ഷേത്രങ്ങളെ സമർപ്പിക്കുന്നത് നിങ്ങൾക്ക് ഒരുപാട് ഫലങ്ങൾ നൽകുന്നു. ചിങ്ങമാസം ഒന്നാം തീയതി, അല്ലെങ്കിൽ നിങ്ങളുടെ ജന്മനാളിൽ, മാസത്തിൽ ആയില്യം നാൾ എടുത്ത് ആ ദിവസം തന്നെ ഈ വഴിപാടുകൾ നടത്താൻ ശ്രദ്ധിക്കുക.