കാലിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന വേദനയും, തരിപ്പും മാറാൻ ഇങ്ങനെ ചെയ്യാം.

ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാലുകൾക്ക് അമിതമായ വേദന. ഈ വേദന കൊണ്ട് തന്നെ ഒരടി പോലും നടക്കാൻ സാധിക്കാതെ, അധികംനേരം നിൽക്കാൻ സാധിക്കാതെ യുള്ള അവസ്ഥ. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം, എന്നതുകൊണ്ട് തന്നെ കാരണങ്ങൾ തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സ നൽകുകയാണ് പ്രധാനപ്പെട്ട കാര്യം. പ്രധാനമായും ആളുകൾക്ക് അധികം നേരം നിൽക്കാൻ സാധിക്കാതെ വരുന്ന ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണമാകുന്നത് ഷിയാറ്റിക്ക എന്ന് പേരുള്ള ഞരമ്പുകളുടെ പ്രശ്നം കൊണ്ടാണ്.

ഈ ഞരമ്പുകളുടെ സ്ഥാനഭ്രംശവും, ഞെരുക്കവും, ചുരുക്കവും എല്ലാം തന്നെ വേദനകളെ അധികഠിനം ആക്കാൻ കാരണമാകാറുണ്ട്. ഈ ഞരമ്പുകളുടെ സ്ഥാനം ആരംഭിക്കുന്നത് തന്നെ നട്ടെലിന്റെ ഉള്ളിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ നട്ടെല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ഈ വേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലിൽ നിന്നും കാലിന്റെ പാദം വരെയാണ് ഈ ഞരമ്പുകൾക്ക് സ്ഥാനമുള്ളത്. അതുകൊണ്ടുതന്നെ കാലുകളിൽ ഉണ്ടാകുന്ന വേദനയും, ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികളും ഈ ഞരമ്പിന്റെ വേദനക്ക് കാരണമാവുകയും വേദനകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

   

ഈ ഞരമ്പിലുള്ള നീർക്കെട്ട് മൂലവും ഇത്തരത്തിലുള്ള കാല് വേദന കൂടാനുള്ള സാധ്യതകളുണ്ട്. അധികനേരം നിന്ന് ജോലി ചെയ്യുമ്പോൾ ഈ ഞരമ്പുകൾക്ക് കൂടുതൽ സ്ട്രെയിൻ ഉണ്ടായി വേദന പെരുകുന്നു. ഗർഭാവസ്ഥയോട് ചേർന്ന് സ്ത്രീകൾക്ക് ഇത്തരം വേദനകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് പ്രസവശേഷം സ്ത്രീകൾക്ക് മാറികിട്ടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഇതിനുവേണ്ട ചികിത്സകൾ, കാരണം അറിഞ്ഞു ചെയ്യുകയാണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ മാറി കിട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *