പലപ്പോഴും ശരീരത്തിന്റെ ആരോഗ്യക്കുറവിന് മുഖക്കുരു ഉണ്ടാകുന്നതിനോ അല്ലെങ്കിൽ സ്കിന്ന് സംബന്ധമായ പ്രശ്നങ്ങൾക്കും എല്ലാം ഡോക്ടറെ കാണുന്ന സമയത്ത് ഡോക്ടർസ് മീനെണ്ണ ഗുളികകൾ നിർദ്ദേശിക്കാറുണ്ട്. പ്രധാനമായും ഈ മീനെണ്ണ ഗുളിക എന്ന് പറയുന്നത് മീനിന്റെ ശരീരത്തിൽ നിന്നും കുടലുകൾക്കുള്ളിൽ നിന്നും എടുക്കുന്ന ഒരു കൊഴുപ്പാണ്. ഈ ഗുളികകൾ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ പ്രധാനം ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ ആവശ്യമായ സാഹചര്യങ്ങൾ ആണെങ്കിൽ തീർച്ചയായും ഇത് കഴിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലവിധമായ പ്രശ്നങ്ങൾക്കും ഈ മീനെണ്ണ ഗുളിക ഒരു പരിഹാരം ആകാറുണ്ട്. പ്രധാനമായും ഒരുപാട് വിറ്റാമിനുകളുടെ കലവറയാണ് മീനെണ്ണ ഗുളിക.
ഒരു മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഉള്ള ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. ഇത് പ്രധാനമായും ശരീരത്തിലുള്ള മറ്റു ലവണങ്ങളെയും മിനറൽസിനെയും വലിച്ചെടുക്കാൻ ശേഷി ഉണ്ടാക്കാനാണ് ഉപകാരപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിറ്റാമിൻ ഡി ഒരുപാട് അടങ്ങിയിട്ടുള്ള മീനെണ്ണം ഗുളിക ദിവസവും ഒന്നു വീതം എങ്കിലും കഴിക്കുന്നത് വളരെയധികം പ്രയോജനപ്പെടുന്നു.
കുട്ടികൾക്കാണെങ്കിലും ഈ ഗുളിക ഒരുപാട് പ്രയോജനകരമാണ്. വിറ്റാമിൻ ഡി മാത്രമല്ല വിറ്റമിൻ എ യും ധാരാളമായി മരുന്നിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച ശക്തിക്കെല്ലാം വിറ്റാമിൻ ഒരുപാട് ആവശ്യമായിട്ടുള്ള ഘടകമാണ്. അതുകൊണ്ടുതന്നെ എല്ലാദിവസവും ഒരു മീനെണ്ണ ഗുളിക കഴിക്കുകയാണ് എന്നുണ്ടെങ്കിൽ ഇതിന്റെ ഗുണം ഒരുപാട് നിങ്ങൾക്ക് ലഭിക്കും. ഇന്ന് മാർക്കറ്റിൽ രണ്ടു തരത്തിലാണ് ഈ സപ്ലിമെന്റുകൾ വിൽക്കപ്പെടുന്നത്. ഒന്ന് പ്രോസസ്ട് ആയിട്ടുള്ള മീൻ എന്നാ ഗുളികയും ഒന്ന് നോർമൽ മീനെണ്ണ ഗുളികയും.