കാക്ക എന്നത് ദിവസവും കാണുന്ന ഒരു പക്ഷിയാണ്. എന്നാൽ കാക്ക നമ്മുടെ പിതൃക്കന്മാരുടെ രൂപം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുപോലെതന്നെ ശനിദേവന്റെ വാഹനമായും കാക്കയെ കരുതുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ കാക്കയുടെ സാന്നിധ്യം പല രീതിയിലുള്ള ലക്ഷണങ്ങളും നമുക്ക് നൽകുന്നുണ്ട്. ഇങ്ങനെ കാക്ക നമ്മുടെ വീട്ടിലേക്ക് വരുന്ന രീതിയും വന്നു കാണിക്കുന്ന പ്രവർത്തികളും ഏതൊക്കെ കാര്യങ്ങളുടെ സൂചനയാണ് നൽകുന്നത് എന്ന് നമുക്ക് അറിഞ്ഞിരിക്കാം. പ്രധാനമായും കാക്ക വീടിന് ചുറ്റുമായി വലം വെച്ച് കരഞ്ഞ് പറക്കുന്നുണ്ട്.
എങ്കിലും, നാം കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നില്ല എങ്കിലും ഇത് ദോഷമായി വേണം കരുതാൻ. പിതൃക്കന്മാർക്ക് ഏതോ തരത്തിലുള്ള ദോഷം നമുക്ക് വരാൻ പോകുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത് ഇതിനുവേണ്ട പരിഹാരം ഉടൻതന്നെ ചെയ്യുന്നതാണ് ഉത്തമം. കാക്ക ഏതെങ്കിലും തരത്തിൽ വീടിന് ചുറ്റും പറന്ന് പിന്നീട് വീടിനകത്തേക്ക് പ്രവേശിക്കുന്നു എങ്കിൽ ഇത് ശനി ദോഷം നമുക്കുണ്ട് എന്നാണ് കാണിച്ചുതരുന്നത്. മറ്റൊന്ന് പറയുകയാണെങ്കിൽ കാക്ക ഏതെങ്കിലും തരത്തിൽ വീടിലേക്ക് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് നമ്മെ കൊത്തുന്നു എങ്കിൽ.
ഇത് തീർച്ചയായും ശത്രു ദോഷം നമുക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയായി കണക്കാക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ കാക്ക കൊത്തുന്ന സമയത്ത് ഉടൻതന്നെ ഇതിന് പരിഹാരമായി ശത്രുസംഹാര പുഷ്പാഞ്ജലി ക്ഷേത്രത്തിൽ പോയി നടത്താം. ശത്രുസംഹാര പുഷ്പാഞ്ജലി എന്നാൽ ശത്രുവിനെ വധിക്കുന്നതിനായുള്ള പുഷ്പാഞ്ജലി അല്ല. ശത്രു ദോഷം നമുക്ക് മാറി കിട്ടാൻ വേണ്ടിയാണ് ഈ പുഷ്പാഞ്ജലി നടത്തുന്നത്.