കരളിനെ രോഗം ഉണ്ടാവുക എന്നുള്ളത് ആദ്യകാലങ്ങളിൽ എല്ലാം മദ്യപാന ശീലമുള്ള ആളുകൾക്കായിരുന്നു. എന്നാൽ ഇന്ന് അത് മദ്യപാനം ഇല്ലാത്ത ആളുകൾക്ക് പോലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് നമ്മൾ മാറിയിട്ടുണ്ട്. ഇതിന്റെ കാരണം നമ്മുടെ ഇന്നത്തെ ജീവിതശൈലിയും, ഭക്ഷണ ക്രമീകരണങ്ങളും തന്നെയാണ്. നമ്മുടെ ഭക്ഷണങ്ങൾ ഇന്ന് അത്ര ആരോഗ്യകരമല്ലാതെ തന്നെ മാറിയിരിക്കുന്നു. ഇത്തരത്തിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ നമ്മുടെ ശരീരത്തിന് പുതിയ പുതിയ രോഗങ്ങളും, അല്ലെങ്കിൽ ഉള്ള രോഗങ്ങൾ തന്നെ വളരെ പെട്ടെന്ന് ശരിരത്തെ കാർന്നുതിനാൻ കാരണമാകുന്നു.
ഇങ്ങനെ ശരീരത്തിന് ഏറ്റവും ആദ്യം രോഗാവസ്ഥ വരാവുന്ന ഒരു അവയവമാണ് കരൾ. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഇത് സ്കിന്നിന് താഴെ ആണെങ്കിൽ ശരീരം അമിതവണ്ണത്തിലേക്ക് എത്തിച്ചേരാറുണ്ട്. പലപ്പോഴും ഇതുതന്നെ കരൾ രോഗത്തിന് വഴിയാകാറുണ്ട്. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഇത് കൂടുതലും കരളിനെ ചുറ്റുമായി വരുന്ന സമയത്ത്, കരളിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നു.
ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇത് പിന്നീട് ശരീരത്തെ പൂർണ്ണമായും നശിപ്പിക്കാനും, മരണത്തിലേക്ക് നമ്മെ വഴിതെളിക്കാനും കാരണമായി തീരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ ആഹാരക്രമം വളരെയധികം ആരോഗ്യപ്രദമാക്കി മാറ്റേണ്ടതുണ്ട്. ഏറ്റവും പ്രധാനമായും മധുരം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും നാം ഒഴിവാക്കണം. ചോറ്, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാം. ചക്ക, മാങ്ങ എന്നിങ്ങനെ അമിതമായി മധുരമടങ്ങിയ പഴവർഗങ്ങളും ഉപേക്ഷിക്കണം. നല്ല മധുരമുള്ള ചെറുപഴം ആണെങ്കിൽ, പോലും ഒന്നിൽ കൂടുതൽ കഴിക്കുന്നതും ദോഷം ചെയ്യും.