ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് മോഡേൺ മെഡിസിനിൽ എല്ലാതരം രോഗങ്ങൾക്കും പുതിയ ചികിത്സാരീതികൾ നിലവിൽ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര കടുത്ത രോഗമാണെങ്കിലും ഇതിന് ചികിത്സയുണ്ട് എന്ന സമാധാനം നിങ്ങൾക്ക് കരുതാവുന്നതാണ്. രോഗങ്ങളേക്കാൾ ഉപരി ഇത് ഉണ്ടാകുമ്പോൾ വ്യക്തികളിൽ ഉണ്ടാകുന്ന അമിതമായ സ്ട്രെസ്സ് ആണ് പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പൈൽസ് എന്നത് മലദ്വാരത്തിനോട് ചേർന്ന് ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. പ്രധാനമായും മലബന്ധത്തിനോടനുബന്ധിച്ചാണ് പൈൽസ് ഉണ്ടാക്കുന്നത്. സ്ഥിരമായി മലബന്ധം ഉണ്ടാകുന്നത് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പൈൽസ് മാത്രമല്ല ഫിഷർ ഫിസ്റ്റുല എന്നിവ പോലുള്ള രോഗങ്ങളും മലദ്വാരത്തിൽ ഉണ്ടാകാൻ മലബന്ധം കാരണമാകാറുണ്ട്. മലബന്ധം മാത്രമല്ല വയറിലുള്ള മറ്റ് പ്രശ്നങ്ങളും, ചില ബാക്ടീരിയകളുടെ പ്രവർത്തനങ്ങളും ഇത് ഉണ്ടാക്കാം. ഇന്ന് ഈ മൂലക്കുരു എന്ന രോഗത്തിന് ഒരുപാട് ചികിത്സകൾ നിലവിൽ വന്നിട്ടുണ്ട്. വെരിക്കോസ് വെയിൻ എന്നതും മനുഷ്യർക്ക് മാത്രം വരുന്ന ഒരു രോഗാവസ്ഥയാണ്. ഒരിക്കലും ഈ വെരിക്കോസ് വെയിൻ നാൽക്കാലികൾക്ക് വരുന്നതായി കേട്ടിട്ടില്ല. ഇതിന്റെ കാരണം എന്തെന്നാൽ രണ്ടു കാലുകളിൽ ശരീരത്തിന് ഭാരം നിയന്ത്രിക്കുന്നത് കൊണ്ടാണ്. അമിതഭാരമുള്ള ആളുകൾക്ക് വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും വെരിക്കോസ് വെയിൻ സർവ്വസാധാരണമായി വന്നുചേരാം. ആദ്യകാലങ്ങളിൽ എല്ലാം വെരിക്കോസ് വെയിനിനെ ഒരു ഓപ്പൺ സർജറിയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് വെരിക്കോസ് വെയിനിന്റേതായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ വെറും കീഹോൾ സർജറി മാത്രം മതിയാകും. കീഹോൾ സർജറിയിലൂടെ തന്നെ പലരീതിയിലുള്ള ട്രീറ്റ്മെന്റ് ഉണ്ട്. ഈ വെരിക്കോസ് വെയിൻ നിവർത്തുന്ന രീതി, അതുപോലെതന്നെ വെരിക്കോസ് വെയിൻ വന്ന് രക്തകുഴലുകളെ മുറിച്ചു മാറ്റുന്ന രീതി, മറ്റൊന്ന് പശ വെച്ച് രക്തക്കുഴലുകളെ ഒട്ടിച്ചു കളയുന്ന രീതി എന്നിങ്ങനെ എല്ലാമുണ്ട്.